മണ്‍സൂണ്‍ വിടവാങ്ങുന്നു, ഇനി വരുന്നത് ലാ നിന; രാജ്യം തണുത്ത് വിറയ്ക്കുംപുനെ: ഈ വർഷം അവസാനത്തോടെ രാജ്യത്ത് ലാ നിന പ്രതിഭാസമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. ലാനിന ഇന്ത്യയിലെ ശൈത്യകാലം കഠിനമുള്ളതാക്കും. 2025 ഒക്ടോബർ മുതൽ ഡിസംബർ വരെ ലാ നിന ഉണ്ടാകാനുള്ള സാധ്യത 71% ആണെന്ന് യുഎസ് നാഷണൽ വെതർ സർവീസിന്റെ കാലാവസ്ഥാ പ്രവചന കേന്ദ്രം അറിയിച്ചു. 2025 ഡിസംബർ മുതൽ 2026 ഫെബ്രുവരി വരെ സാധ്യത 54ശതമാനമാണെന്നും പറയുന്നു. എൽ നിനോ-സതേൺ ഓസിലേഷൻ […]