കണ്ണൂർ : കണ്ണൂർ അഴീക്കലിൽ നിന്ന് 81 കിലോമീറ്റർ അകലെ അറബിക്കടലിൽ പൊട്ടിത്തെറിച്ച് കത്തുന്ന വാൻ ഹായ് 503 ചരക്കുകപ്പലിലെ തീയണയ്ക്കാൻ ഇനിയും കഴിഞ്ഞില്ല. തെക്കുകിഴക്കൻ ദിശയിലാണ് കടലിൽ ഒഴുക്ക്. കടലിൽ നിന്ന് കണ്ടെയിനർ വീണ്ടെടുക്കാനായില്ലെങ്കിൽ തൃശ്ശൂർ, എറണാകുളം ജില്ലകളുടെ തീരത്തേക്ക് കണ്ടയ്നർ ഒഴുകിയെത്താൻ സാധ്യതയുണ്ടെന്ന് അഴീക്കൽ പോർട്ട് ഓഫീസർ ക്യാപ്റ്റൻ അരുൺ കുമാർ വ്യക്തമാക്കി. കപ്പലിലെ തീ ഇതുവരെയും അണക്കാനായിട്ടില്ല. കണ്ടയ്നറുകൾ വീണ്ടെടുക്കാൻ ശ്രമം തുടരുന്നുണ്ടെങ്കിലും കാറ്റിൻ്റെ ദിശയും പ്രതികൂലമാണെന്നതിനാൽ ഇതുവരെ സാധിച്ചിട്ടില്ലെന്നും ക്യാപ്റ്റൻ അരുൺ […]
കണ്ടെയ്നറുകൾ അടിഞ്ഞ സ്ഥലങ്ങൾ മന്ത്രി കെ എൻ ബാലഗോപാൽ സന്ദർശിക്കുന്നു
മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകൾ വന്നടിഞ്ഞ തീരപ്രദേശങ്ങൾ മന്ത്രി കെ എൻ ബാലഗോപാൽ സന്ദർശിച്ചു. ഇവ മാറ്റുന്നത് സംബന്ധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. പരിസ്ഥിതി ആഘാതം ഏൽക്കാത്തവിധം എല്ലാം മാറ്റേണ്ടതുണ്ട്. ജനങ്ങൾക്ക് അപകട ഭീഷണി ഇല്ല എന്ന് ഉറപ്പാക്കണം. ശാസ്ത്രീയ പരിശോധനകളിലൂടെ രാസ മാലിന്യ അപകട സാധ്യത വിലയിരുത്തി വരികയാണ്. വൈദഗ്ധ്യം ഉള്ളവരുടെ സംഘത്തെ നിയോഗിച്ച് സമയബന്ധിതമായി കണ്ടൈനർകളെല്ലാം മാറ്റണമെന്നും മന്ത്രി നിർദ്ദേശിച്ചു.ഡോ സുജിത്ത് വിജയൻ പിള്ള എം എൽ എ, ജില്ലാ കലക്ടർ എൻ ദേവീദാസ്, എ […]