പിണറായി വീണ്ടും മത്സരിക്കും, കോൺഗ്രസിൻ്റേത് മലര്‍പൊടിക്കാരന്‍റെ സ്വപ്നം: എ.കെ.ബാലൻഈ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് ചിന്നഭിന്നമാകുമെന്നും അബോർട്ട് ചെയ്യാൻ പോകുന്ന കുഞ്ഞിന്‍റെ ജാതകം ഇപ്പോൾത്തന്നെ നിശ്ചയിക്കേണ്ട കാര്യമില്ലല്ലോയെന്നും എ.കെ ബാലൻ പറഞ്ഞു.Web DeskWeb DeskJan 6, 2026 – 12:54Updated: Jan 6, 2026 – 13:060 പിണറായി വീണ്ടും മത്സരിക്കും, കോൺഗ്രസിൻ്റേത് മലര്‍പൊടിക്കാരന്‍റെ സ്വപ്നം: എ.കെ.ബാലൻതിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുമെന്ന് സിപിഎം നേതാവ് എ.കെ ബാലൻ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടു ചെയ്തു. […]
തടവ് ശിക്ഷ മാത്രമല്ല എംഎൽഎ സ്ഥാനം നഷ്ടമാകും, ആന്‍റണി രാജു അയോഗ്യനായി; തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല
തടവ് ശിക്ഷ മാത്രമല്ല എംഎൽഎ സ്ഥാനം നഷ്ടമാകും, ആന്‍റണി രാജു അയോഗ്യനായി; തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലതിരുവനന്തപുരം:ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷപ്പെടുത്താൻ തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആൻ്റണി രാജുവിന് മൂന്ന് തടവ് ശിക്ഷയും പിഴയും. ഗൂഢാലോചനയ്ക്ക് 6 മാസം തടവ്, തെളിവ് നശിപ്പിക്കലിന് 3 വർഷം തടവും 10,000 രൂപ പിഴയും, കള്ള തെളിവ് ഉണ്ടാക്കൽ വകുപ്പിന് 3 വർഷം തടവ് എന്നിങ്ങനെയാണ് നെടുമങ്ങാട് ഒന്നാം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് […]
ഇത്തവണ കേരളത്തിൽ DMK യും മത്സരിക്കും
DMK (ദ്രാവിഡ മുന്നേറ്റ കഴകം ) ഇത്തവണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഉടനീളം തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ മത്സരിക്കുകയാണ്… കേരളത്തിൽ സമീപകാലത്തായി വളരെ സജീവമായ പ്രവർത്തനവും ഇടപ്പെടലുകളും പാർട്ടി നടത്തി വരുന്നുണ്ട്. ഇതിൻ്റെ ഭാഗമാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇടപെടാനുള്ള പാർട്ടിയുടെ തീരുമാനം. പാർട്ടി സ്ഥാനാർഥികൾ ഇത്തവണ പാർട്ടിയുടെ അഭിമാനചിഹ്നമായ ഉദയസൂര്യൻ അടയാളത്തിലാണ് മത്സരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. പാർട്ടി ആസ്ഥാനമായ ചെന്നൈ അണ്ണാ അറിവാലയത്തിൽ നിന്നും ആവശ്യപ്പെട്ട സാഹചര്യത്തിലാണ് പാർടിക്ക് ഉദയസൂര്യൻ തിരഞ്ഞെടുപ്പ് ചിഹ്നമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ […]
കോഴിക്കോട് കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായി മുസാഫര്‍ അഹമ്മദ് മത്സരിച്ചേക്കും.
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായി മുസാഫര്‍ അഹമ്മദ് മത്സരിച്ചേക്കും. നിലവില്‍ ഡെപ്യൂട്ടി മേയറാണ്. കേട്ടൂളി വാര്‍ഡില്‍ നിന്ന് ഇദ്ദേഹം മത്സരിക്കുമെന്നാണ് വിവരം. മുസാഫര്‍ അഹമ്മദ് മത്സരിച്ച കപ്പക്കല്‍ വാര്‍ഡില്‍ ഇത്തവണ വനിതാ സംവരണമാണ്. ഇതേ തുടര്‍ന്നാണ് നിലവില്‍ അദ്ദേഹം താമസം മാറ്റിയിട്ടുള്ള കോട്ടൂളി വാര്‍ഡില്‍ നിന്നും മത്സരിക്കാനൊരുങ്ങുന്നത്. സിപിഐഎം സംസ്ഥാനസമിതി അംഗം എ പ്രദീപ് കുമാറിന്റെ മകള്‍ അമിത പ്രദീപും മത്സരിച്ചേക്കുമെന്ന് വിവരമുണ്ട്. ഡെപ്യൂട്ടി മേയര്‍ ആക്കാനാണ് നീക്കം. കോട്ടൂളിയില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി […]
പ്രഖ്യാപനം ഇന്ന്,പി.വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കും,
പി വി അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് അന്‍വറിന് പാര്‍ട്ടി ചിഹ്നം അനുവദിച്ചു. പി വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. കേരളത്തിൻ്റെ തിരഞ്ഞെടുപ്പ് ചുമതല തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡെറിക് ഒബ്രിയാന്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആദ്യ സംഘം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഇന്ന് കേരളത്തിലെത്തും.മത്സരിക്കുന്നതിൽ നിന്ന് പിവി അൻവറിനെ അനുനയിപ്പിക്കാനാൻ യുഡിഎഫ് നീക്കമുണ്ടായിരുന്നു.രാഹുൽ മാങ്കൂട്ടത്തിൽ പിവി അൻവറുമായി ഇന്നലെ […]
