ഈ വർഷത്തെ സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ബാലശാസ്ത്രസാഹിത്യ വിഭാഗത്തിലുള്ള പുരസ്കാരം പ്രദീപ് ഓർക്കാട്ടേരിയുടെ പുല്ലരിമധുരം എന്ന കൃതിക്ക് ലഭിച്ചു. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം എറണാകുളം സെന്റ് ആൽബർട്ട് കോളേജിൽ വച്ച് നടക്കുന്ന ശാസ്ത്രകോൺഗ്രസ് വേദിയിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.
