ഇന്ത്യ-യൂറോപ്യൻ യൂണിയൻ പ്രതിരോധ കരാർ തയ്യാർ; സമുദ്ര സുരക്ഷയും ഭീകരവിരുദ്ധ പോരാട്ടവും മുഖ്യംന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സുരക്ഷാ-പ്രതിരോധ പങ്കാളിത്ത കരാർ ഒപ്പിടാൻ സജ്ജമായി. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവർ റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥികളായി പങ്കെടുത്തതിന് പിന്നാലെ ചൊവ്വാഴ്ചയാണ് കരാറിൽ ഒപ്പുവെക്കുക. ജപ്പാനും ദക്ഷിണ കൊറിയയ്ക്കും ശേഷം യൂറോപ്യൻ യൂണിയനുമായി ഇത്തരമൊരു സുരക്ഷാ കരാറിലേർപ്പെടുന്ന ഏഷ്യയിലെ മൂന്നാമത്തെ […]
