പത്തനംതിട്ട: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. രാവിലെ 10 മണിയോടെ പത്തനംതിട്ടയിലെത്തിച്ച മൃതദേഹം പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ പൊതുദർശനത്തില്‍ വെച്ചിരിക്കുകയാണ്. രഞ്ജിതയെ അവസാനമായി കാണാൻ ബന്ധുക്കളും നാട്ടുകാരും അടക്കം നിരവധി പേരാണ് എത്തുന്നത്. വൈകിട്ട് 4.30 ന് വീട്ടുവളപ്പിൽ വെച്ചാണ് സംസ്കാരം. രാവിലെ ഏഴ് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ശിവൻകുട്ടിയുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. മന്ത്രി ജി ആർ അനിൽ, സിപിഎം ജനറൽ സെക്രട്ടറി എം […]
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പാലക്കാട് നടത്തിയ ഇൻഡിപെൻഡന്റ് ഡ്രൈവ് ടെസ്റ്റിൽ രാജ്യത്തെ ഏറ്റവും ഉയർന്ന ശരാശരി ഡൗൺലോഡ് വേഗത കാഴ്ചവെച്ച് ജിയോ
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ഇൻഡിപെൻഡന്റ് ഡ്രൈവ് ടെസ്റ്റ് (IDT) ഫലങ്ങൾ അനുസരിച്ച്, റിലയൻസ് ജിയോ പാലക്കാട് മികച്ച പ്രകടനം കാഴ്ചവെച്ചു. ട്രായി യുടെ പതിവ് ക്വാളിറ്റി ഓഫ് സർവീസ് (QoS) ഓഡിറ്റുകളുടെ ഭാഗമായി നടത്തുന്ന ഈ ഡ്രൈവ് ടെസ്റ്റുകൾ കേരളത്തിലെ പ്രധാന സേവന മേഖലകളിലെ (LSA) നഗരങ്ങളിലും ഹൈവേകളിലുമായി തത്സമയ നെറ്റ് വർക്ക് പ്രകടനം വിലയിരുത്തി. ഡാറ്റാ സേവനങ്ങളിൽ ജിയോ ഏറ്റവും ഉയർന്ന 249.54 എം ബി പി […]
നിയന്ത്രണ രേഖയിൽ പാകിസ്താന്റെ ഷെല്ലാക്രമണം രൂക്ഷം: രാജ്യം അതീവ ജാഗ്രതയിൽ
പാകിസ്താനുമായുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യം അതീവ ജാഗ്രതയിൽ. നിയന്ത്രണ രേഖയിൽ പാകിസ്താന്റെ ഷെല്ലാക്രമണം രൂക്ഷം. പൂഞ്ചിലെ ആക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. പാക് പ്രകോപനത്തിന് ഉചിതമായ മറുപടി നൽകാൻ സേനകൾക്ക് കരസേനാ മേധാവി പൂർണ്ണ സ്വാതന്ത്ര്യം നൽകി. ഓപ്പറേഷന്‍ സിന്ദൂർ വിശദീകരിക്കാൻ കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് ചേരും. നിയന്ത്രണ രേഖയിലെ സാഹചര്യം സൈന്യം സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ സാഹചര്യം കര-വ്യോമ-നാവിക സേനകൾ വിലയിരുത്തി.ഏത് അടിയന്തര സാഹചര്യവും നേരിടാൻ സേനകൾ […]