തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് അഞ്ച് കൊവിഡ് മരണം. കേരളത്തില്‍ 2007 പേരാണ് ചികിത്സയില്‍ ഉള്ളത്. രാജ്യത്താകെ പത്ത് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ ഡല്‍ഹിയില്‍ നിന്ന് മൂന്ന് പേരും മഹാരാഷ്ട്രയില്‍ നിന്നുള്ള രണ്ട് പേരും ഉള്‍പ്പെടുന്നു. രാജ്യത്താകെ 7383 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ ഉള്ളത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് കണക്ക് പുറത്ത് വിട്ടത്. ഈ സീസണില്‍ കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 28 പേരാണ്. അതേസമയം കഴിഞ്ഞ ദിവസത്തേക്കാള്‍ കുറവാണ് […]
രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്‍ കേരളത്തില്‍,രണ്ടായിരത്തിനടുത്ത് ആക്ടിവ് കേസുകള്‍, 24 മണിക്കൂറിനിടെ മൂന്ന് മരണം
രാജ്യത്ത് 6000 കടന്ന് കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 378 കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രോഗികളുടെ എണ്ണം 6133 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തു, ഇതിൽ മൂന്നെണ്ണം കേരളത്തിലാണ്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികളുള്ളത് കേരളത്തിലാണ്. രണ്ടായിരത്തിനടുത്ത് ആക്ടിവ് കേസുകളാണ് കേരളത്തിലുള്ളത്. 144 പുതിയ കേസുകൾകൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ ആക്ടീവ് കേസുകൾ 1950 ആയി. രാജ്യത്തെ ആകെ കേസുകളുടെ 31 ശതമാനമാണ് കേരളത്തിലുള്ളത്. 5 […]
കോവിഡ് പരിശോധന നിർബന്ധമാക്കുന്നു
സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പനി ബാധിച്ചവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കി ആരോഗ്യവകുപ്പ്. പനി ഉൾപ്പെടെയുള്ള കോവിഡ് ലക്ഷണങ്ങളുള്ളവർ ആൻ്റിജൻ ടെസ്റ്റ് ചെയ്യണം. ആൻ്റിജൻ ഫലം നെഗറ്റീവാണെങ്കിൽ പോലും ആർടി-പിസിആർ ടെസ്റ്റ് ചെയ്യണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവർക്ക് മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. കോവിഡ് രോഗികളെ ആശുപത്രികളിൽ പ്രത്യേക വാർഡുകളിൽ പ്രവേശിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. നിലവിൽ കേരളത്തിൽ 1435 കോവിഡ് രോഗികളാണുള്ളത്. എട്ട് കോവിഡ് മരണങ്ങളും സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ട്.
കേരളത്തിൽ വീണ്ടും കോവിഡ് :
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. 24 വയസുള്ള യുവതി മരിച്ചു.1400 കോവിഡ് കേസുകളാണ് കേരളത്തിൽ നിലവിൽ ഉള്ളത്. കഴിഞ്ഞ ദിവസവും ചികിത്സയിൽ ഇരുന്ന 54 കാരൻ മരിച്ചു. നിലവിൽ രാജ്യത്തെ കോവിഡ് കേസുകളിൽ ഏറ്റവും കൂടുതൽ ഉള്ളത് കേരളത്തിൽ ആണ്.
ദുരിതാശ്വാസ ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധവും കോവിഡ് പ്രതിരോധവും സുപ്രധാനം: മന്ത്രി വീണാ ജോര്‍ജ്
ദുരിതാശ്വാസ ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധവും കോവിഡ് പ്രതിരോധവും വളരെ പ്രധാനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഴക്കാലമായതിനാല്‍ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങള്‍ തുടങ്ങിയവ പകരാതിരിക്കാന്‍ മുന്‍കരുതലുകളെടുക്കണം. സംസ്ഥാനത്ത് ചെറിയ തോതില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്നതായാണ് കാണുന്നത്. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കണ്ടെത്തിയ ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദമായ എല്‍എഫ് 7 ആണ് കേരളത്തിലുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വകഭേദത്തിന് തീവ്രത കുറവാണെങ്കിലും വ്യാപന ശേഷി ഉള്ളതിനാല്‍ എല്ലാവരും ശ്രദ്ധിക്കണം. കോവിഡിന് സ്വയം പ്രതിരോധം […]
രാജ്യമാകെ കൊവിഡ് കേസുകൾ വർധിക്കുന്നു; നിരീക്ഷണം ശക്തമാക്കി കേന്ദ്രസർക്കാർ
വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്രസർക്കാർ. സംസ്ഥാനങ്ങളിൽ മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും കൊവിഡ് കേസുകൾ ഉയരുന്നതായി റിപ്പോർട്ടുകളുണ്ടെങ്കിലും കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ കണക്കുകൾ ഡാഷ് ബോർഡിൽ ഉൾപ്പെടുത്തിയിട്ടില്ല. തിങ്കളാഴ്ച വരെയുള്ള കണക്കുകൾ മാത്രമണ് ഡാഷ് ബോർഡിൽ ചേർത്തിട്ടുള്ളത്. രാജ്യത്താകെയുള്ള രോഗ വ്യാപനം സംബന്ധിച്ച പുതിയ കണക്ക് മന്ത്രാലയം ഇന്ന് പുറത്തുവിട്ടേക്കും. കേരളം കൂടാതെ മഹാരാഷ്ട്ര, കർണാടക, ഹരിയാന, പഞ്ചാബ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പുതിയ കേസുകൾ […]
സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നു.
സംസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു. നിലവിൽ 430 കേസുകളാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ ആഴ്‌ച 335 കേസുകൾ റിപ്പോർട്ട് ചെയ്‌തിരുന്നു. രണ്ട് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് കൂടുതൽ രോഗബാധിതരുള്ളത് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തതിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് കൂടുതൽ രോഗബാധിതരുള്ളത്. തിരുവനന്തപുരത്ത് ഹൃദ്രോഗത്തിനുള്ള ചികിത്സയിലുള്ളവരാണ് മരിച്ചത്. മരിക്കുമ്പോൾ ഇരുവരുടേയും പരിശോധനാ ഫലം പോസിറ്റീവായിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. 59ഉം 64ഉം വയസ്സുള്ള […]