തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിൽ ബിജെപി സർക്കാരിനെ വിമർശിച്ച് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ. ജമ്മുകശ്മീരിലെ തീവ്രവാദി ആക്രമണത്തിൽ 28 നിരപരാധികളാണ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീരിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് ആരാണ് ഉത്തരവാദി എന്ന് ഡി രാജ ചോദിച്ചു. തിരുവനന്തപുരത്ത് സിപിഐ നൂറാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനത്തിലായിരുന്നു പ്രതികരണം. ജമ്മു-കശ്മീരിന് ഭരണഘടനാപരമായി ലഭിച്ചിരുന്ന പ്രത്യേക പദവി എടുത്തു കളഞ്ഞത് മോദി സർക്കാരാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിൽ ആർഎസ്എസിന് ഒരു പങ്കുമില്ലെന്നും ഡി രാജ പറഞ്ഞു. രാജ്യത്ത് […]