പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സെക്രട്ടറിയേറ്റിന് മുന്നിൽ സതീശൻ നടത്തിയത് ഒരു പൊതുപ്രവർത്തകൻ ഉപയോഗിക്കാൻ പാടില്ലാത്ത തരംതാണ പ്രസംഗമാണെന്ന് മന്ത്രി ആരോപിച്ചു. സമുദായ നേതാക്കളെയും പിതാവിൻ്റെ പ്രായമുള്ളവരെയും ധിക്കാരത്തോടെയും നിഷേധത്തോടെയും നേരിടുന്ന സതീശനെ കേരളം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. തന്നെ ‘സംഘിക്കുട്ടി’ എന്ന് വിളിച്ച സതീശൻ്റെ നടപടി വ്യക്തിഹത്യയാണെന്ന് ശിവൻകുട്ടി പറഞ്ഞു. താൻ ആർ എസ് എസിനെതിരെ നെഞ്ചുവിരിച്ചു പോരാടുമ്പോൾ സതീശൻ വള്ളിനിക്കറിട്ട് നടക്കുകയായിരുന്നു. ഗോൾവാൾക്കർക്ക് മുന്നിൽ […]
