വാഹനയാത്രികരെ, കാൽനടക്കാരെ പരിഗണിക്കണം. കാൽനട യാത്രികർക്കുള്ള സീബ്രാ ക്രോസിംഗിൽ സിഗ്‌നൽ അവഗണിച്ച് നിയമലംഘനം നടത്തുന്നവർക്ക് ‘മോട്ടു ‘വിന്റെ ഗദയുടെ തട്ടുകിട്ടും. കേരള മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക ചിഹ്നമായ മോട്ടു എന്ന ആനക്കുട്ടി റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടികളിൽ സജീവ സാന്നിധ്യമായി മാറുന്നു. ആദ്യഘട്ടമായി കാൽനട യാത്രികരുടെ സുരക്ഷയുമായി ബന്ധപ്പെട്ടാണ് ബോധവത്ക്കരണം.ദേശീയ റോഡ് സുരക്ഷാ മാസാചരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ആർടിഒ എൻഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരം പഴവങ്ങാടി ജംഗ്ഷനിലെ സീബ്രാ ക്രോസിംഗിൽ മോട്ടു ബോധവൽക്കരണ പരിപാടിയുമായി ഇറങ്ങി ജനശ്രദ്ധ നേടിയത്. പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ […]
