ചെന്നൈ: വന്ദേഭാരത് ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർക്ക് സന്തോഷ വാർത്ത. ഇനിമുതൽ വന്ദേഭാരതിന് സ്റ്റോപ്പുള്ള എല്ലാ സ്റ്റേഷനുകളിലും കറൻ്റ് ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തിയതായി ദക്ഷിണ റെയിൽവെ അറിയിച്ചു. ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിന് 15 മിനിറ്റ് മുമ്പ് വരെ കറൻ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും.സൌത്ത് സോണിൽ സർവീസ് നടത്തുന്ന എട്ട് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളിൽ വ്യാഴാഴ്ച മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വന്നതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ഇതോടെ എട്ട് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ടിക്കറ്റുകൾ, യാത്ര […]