കക്കയം: ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രവും വൈദ്യുതി ഉത്പാദന കേന്ദ്രവുമായ കക്കയം മേഖലയിലെ ഡാം റോഡരികിൽ കടുവയെ കണ്ടതായി വനംവകുപ്പ് വാച്ചർമാർ അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് കത്തംവാലി വെള്ളച്ചാട്ടത്തിന് സമീപം നിന്ന് സിസിലിമുക്ക് ഭാഗത്തേക്ക് നടന്ന് പോകുന്ന, ഏകദേശം മൂന്ന് വയസ്സുള്ള കടുവയെ കാണാനായത്. റിസർവോയറിനോട് ചേർന്നുള്ള വനപ്രദേശങ്ങളിൽ കടുവയുടെ സാന്നിധ്യം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലും കക്കയം ഡാം റിസർവോയറിൽ കടുവയെ കണ്ടതായി റിപ്പോർട്ടുണ്ടായിരുന്നു. കെഎസ്ഇബി, ഡാം സേഫ്റ്റി വിഭാഗത്തിലെ ജീവനക്കാർക്കും പലവട്ടം […]
വൃഷ്ടി പ്രദേശത്ത് മഴ ശക്തം, ജലനിരപ്പ് 136.20 അടിയായി, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 13 ഷട്ടറുകൾ തുറന്നു
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിന്റെ 13 ഷട്ടറുകൾ തുറന്നു. 10 സെന്റീ മീറ്റർ വീതമാണ് ഷട്ടറുകൾ തുറന്നത്. സെക്കൻഡിൽ 250 ക്യുസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. 11.35 നാണ് ഷട്ടറുകൾ തുറന്നത്.