ഈരാറ്റുപേട്ട പനയ്ക്കപ്പാലത്ത് നഴ്സിംഗ് സുപ്രണ്ടിനെയും ഭർത്താവിനെയും വാടകവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. രാമപുരം കൂടപ്പലം രാധാഭവനിൽ വിഷ്ണു, ഭാര്യ രശ്മി എന്നിവരാണ് മരിച്ചത്. ആറ് മാസമായി ഇരുവരും ഈ വാടക വീട്ടിൽ താമസിച്ച് വരികയായിരുന്നു. രശ്മി ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ടായിരുന്നു. ഭർത്താവ് വിഷ്ണു കരാർ പണികൾ എടുത്ത് നടത്തുകയായിരുന്നു. രാവിലെ വിഷ്ണുവിൻറെ അമ്മ വിളിച്ചപ്പോൾ കിട്ടാത്തതിരുന്നതിനെത്തുടർന്ന് വീട്ടിലേക്ക് എത്തിയപ്പോഴാണ് വിവരം അറിയിക്കുന്നത്. അമ്മ എത്തുമ്പോൾ വീട് തുറന്ന് കിടക്കുകയായിരുന്നു. എന്നാൽ കിടപ്പുമുറി അകത്ത് […]
തെലുങ്കാനയിൽ ടി വി വാർത്താ അവതാരകയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ ടി വി വാർത്താ അവതാരകയെ മരിച്ച നിലയിൽ കണ്ടെത്തി. പ്രമുഖ വാർത്താ അവതാരകയായ സ്വെഛ വൊട്ടാർക്കറെ(35)യാണ് വീട്ടിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചിക്കട് പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ ചർച്ചചെയ്യുന്ന പരിപാടിയുടെ അവതാരകയായി പ്രശസ്തി നേടിയ മാധ്യമ പ്രവർത്തകയാണ് സ്വെഛ. . വൈകുന്നേരം സ്കൂളിൽ നിന്ന് തിരിച്ചെത്തിയ മകൾ കിടപ്പുമുറിയുടെ വാതിലിൽ പലതവണ മുട്ടിയിട്ടും അകത്തു നിന്ന് പ്രതികരണമൊന്നും ലഭിക്കാത്തതിനാൽ സംശയം തോന്നി അയൽക്കാരെ അറിയിക്കുകയായിരുന്നു. തുടർന്ന് […]
അഹമ്മദാബാദിൽ എയർഇന്ത്യ വിമാനം തകർന്നു വീണ് വൻ അപകടം; 242 യാത്രക്കാരും മരിച്ചതായി കരുതുന്നു-
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മാദാബാദ് വിമാനത്താവളത്തിന് സമീപം എയർ ഇന്ത്യ വിമാനം തകർന്നുവീണു.നഗരത്തിലെ എല്ലാ എമർജൻസി ഫയർഫോഴ്സ് യൂണിറ്റുകളും സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥലത്തുനിന്ന് വലിയ രീതിയിൽ പുക ഉയരുന്നുണ്ട്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. 230 യാത്രക്കാരും 12 ജീവനക്കാരും ഉൾപ്പെടെ 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.200ലേറെ മരിച്ചതായി വാർത്താഏജൻസി റിപ്പോർട്ട് ചെയ്തു.169 ഇന്ത്യൻ പൗരന്മാർ, 53 ബ്രിട്ടീഷ് പൗരന്മാർ, 1 കനേഡിയൻ പൗരൻ, 7 പോർച്ചുഗീസ് പൗരന്മാർ എന്നിവരാണ് യാത്ര ചെയ്തിരുന്നത് എന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. […]

