മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കിയേക്കും. മോചന നീക്കങ്ങൾ നടക്കുന്നതിനിടെയാണ് ഇതു സംബന്ധിച്ച ഉത്തരവ് വന്നത്. ജയിൽ അധികൃതർക്ക് ഇത് സംബന്ധിച്ച ഉത്തരവ് കിട്ടിയെന്നാണ് വിവരം. യമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസിൽ നിന്നാണ് ഉത്തരവ് ലഭിച്ചത്. യെമൻ പൗരനെ കൊന്ന കേസിലാണ് മലയാളിയായ നിമിഷപ്രിയയെ വധശിക്ഷക്ക് ശിക്ഷിച്ചത്. ഇന്ത്യൻ എംബസി ഇക്കാര്യം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. പാലക്കാട് സ്വദേശിയായ നിമിഷ പ്രിയ യമനിൽ ജോലി ചെയ്യുന്നതിനിടെ അവിടുത്തെ പൗരനെ കൊലപ്പെടുത്തി എന്നാണ് കേസ്. വധശിക്ഷ […]
ബിന്ദുവിൻ്റെ മരണം വേദനിപ്പിക്കുന്നു; സർക്കാർ കുടുംബത്തിനോടൊപ്പം: മന്ത്രി വീണാ ജോർജ്ജ്
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ഫേസ്ബുക്കിലൂടെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണെന്നും കുടുംബത്തിൻ്റെ ദു:ഖം തൻ്റേയും ദു:ഖമാണെന്നും മന്ത്രി ഫേസ്ബുക്കിലൂടെ കുറിച്ചു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ പ്രിയപ്പെട്ട ബിന്ദുവിൻ്റെ കുടുംബത്തിന് ഒപ്പമുണ്ടാകുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെ പ്രതികരിച്ചു.
അതിതീവ്ര മഴ: ഹിമാചലിൽ മരിച്ചവരുടെ എണ്ണം 51 ആയി; 22 പേരെ കാണാതായി
സിംല ഹിമാചൽ പ്രദേശിൽ രൂക്ഷമായി തുടരുന്ന മഴയിൽ മരിച്ചവരുടെ എണ്ണം 51 ആയി. 22 പേരെ കാണാതായതായാണ് റിപ്പോർട്ട്. ഹിമാചൽ പ്രദേശ് റവന്യൂ വകുപ്പിൻ്റെ കീഴിലുള്ള സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെൻറർ (SEOC) ജൂൺ 20 മുതൽ ജൂലൈ 1 വരെയുള്ള നാശനഷ്ടങ്ങളുടെ കണക്കുകൾ വിലയിരുത്തി. സംസ്ഥാനത്തെ 12 ജില്ലകളിലും മനുഷ്യ ജീവനുകൾ, കന്നുകാലികൾ, കൃഷിയിടങ്ങൾ, അടിസ്ഥാന സൌകര്യങ്ങൾ എന്നിവയിൽ കാര്യമായ നാശനഷ്ടമുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.
അയ്യൻകാളിയുടെ 84 ആം ചരമവാർഷികം
മഹാത്മാ അയ്യൻകാളിയുടെ 84-ാ൦ ചരമവാർഷിക ദിനത്തിൽവെള്ളയമ്പലം അയ്യൻകാളി ഭവനിൽമന്ത്രി ഒ.ആർ. കേളു പുഷ്പാർച്ചന നടത്തുന്നു
തമിഴ്‌നാട്ടിൽ മലയാളി പെൺകുട്ടിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി: പ്രണയഭ്യർത്ഥന നിരസിച്ചു എന്നതാണ് കാരണം
പ്രണയാഭ്യർഥന നിരസിച്ച മലയാളി പെൺകുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തി. തമിഴ്നാട് പൊള്ളാച്ചിയിലാണ് പ്രണയാഭ്യർഥന നിരസിച്ച മലയാളി പെൺകുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തിയത്. പൊൻമുത്തു നഗറിലെ മലയാളി കുടുംബത്തിലെ പെൺകുട്ടി അശ്വിക (19) ആണ് കൊല്ലപ്പെട്ടത്. ഉദുമൽപേട്ട റോഡ് അണ്ണാ നഗർ സ്വദേശിയായ പ്രവീൺ കുമാർ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ പണം ഇടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രവീൺ. കോയമ്പത്തൂരിലെ സ്വകാര്യ കോള ജിലെ രണ്ടാം വർഷ ബിഎസ് സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് അഷ്വിക.മാതാപിതാക്കൾ […]
മൂന്നര വയസുകാരിയുടെ മരണം : ഞെട്ടിക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് പുറത്തു വരുന്നത്.
മൂന്നര വയസുകാരിയെ ചാലക്കുടി പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ധ്യയെ ഇന്ന് പോലീസ് വിശദമായി ചോദ്യം ചെയ്യും. കുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാന്റിൽ കഴിയുന്ന പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. കുട്ടിയുടെ പീഡന വിവരം അമ്മ അറിഞ്ഞില്ലെന്ന് പറയുമ്പോഴും കുട്ടിയെ കൊല്ലാനുണ്ടായ സാഹചര്യം, ഇതിനുള്ള പ്രേരണയെന്ത് എന്ന ചോദ്യം ബാക്കിയാകുകയാണ്. സന്ധ്യയെ ഇന്നലെ ചോദ്യം ചെയ്യാൻ ആരംഭിച്ചപോൾ മാനസികമായി ഏറെ തകർന്ന നിലയിലായിരുന്നു. അച്ഛന്റെ അടുത്ത ബന്ധു കുഞ്ഞിനെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും മരിക്കുന്നതിന് തലേ ദിവസം […]