ന്യൂഡൽഹി: മരിച്ചുപോയ തൻ്റെ അമ്മയെ കോൺഗ്രസ് – ആർജെഡി റാലിയിൽ അധിക്ഷേപിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീഹാറിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന വോട്ടർ അധികാർ യാത്രയിലാണ് അമ്മയ്‌ക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങളുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. തൻ്റെ അമ്മ എന്ത് തെറ്റാണ് ചെയ്തതെന്നും അമ്മ രാഷ്ട്രീയത്തിൽ ഇടപെട്ടിട്ടില്ലെന്നും മോദി പറഞ്ഞു.
വിഷ വാതക ചോര്‍ച്ച: മരിച്ച കക്കോടി സ്വദേശിയുടെ മൃതദേഹം വീട്ടിലെത്തിച്ചു
മംഗളൂരുവില്‍ വിഷ വാതക ചോര്‍ച്ചയെ തുടര്‍ന്ന് മരിച്ച കോഴിക്കോട് സ്വദേശി ബിജില്‍ പ്രസാദിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. ബിജില്‍ ഉള്‍പ്പെടെ രണ്ട് പേരാണ് അപകടത്തില്‍ മരിച്ചത്. ഇന്നലെ രാവിലെയാണ് എം ആര്‍ പി എല്‍ ഓപ്പറേറ്റര്‍മാരായ ബിജില്‍ പ്രസാദ്, പ്രയാഗ് രാജ് സ്വദേശി ദീപ് ചന്ദ്രന്‍ എന്നിവര്‍ വിഷ വാതക ചോര്‍ച്ചയെ തുടര്‍ന്ന് മരിച്ചത്. ഭാര്യ അശ്വനിക്കും മകള്‍ നിഹാര ക്കുമൊപ്പം മംഗളുരുവിലെ ക്വാര്‍ട്ടേഴ്‌സില്‍ ആയിരുന്നു ബിജില്‍ താമസിച്ചിരുന്നത്. ഇന്നലെ രാവിലെ ഇരുവരെയും എംആര്‍പിഎല്ലില്‍ ടാങ്ക് പ്ലാറ്റ്ഫോമിന് മുകളില്‍ […]
മരിച്ചത് കാണാതായ ബിന്ദു; കെട്ടിടാവശിഷ്ടത്തിൽ കുടുങ്ങികിടന്നത് രണ്ട് മണിക്കൂറോളം
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ശുചിമുറി തകര്‍ന്നുവീണു മരിച്ചത് കാണാതായെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ട ബിന്ദുവെന്ന് സ്ഥിരീകരിച്ചു. തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദു മകള്‍ക്കൊപ്പം കൂട്ടിരിപ്പിനായാണ് ആശുപത്രിയില്‍ എത്തിയത്. രാവിലെ കുളിക്കാനായി തകര്‍ന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ സ്ഥിതിചെയ്യുന്ന ശുചിമുറിയിലേക്ക് പോയപ്പോഴായിരുന്നു അപകടം. ബിന്ദുവിനെ പുറത്തെടുക്കുമ്പോള്‍ തന്നെ ജീവനറ്റനിലയിലായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ബിന്ദു രണ്ട് മണിക്കൂറോളം കെട്ടിടാവശിഷ്ടത്തിൽ കുടുങ്ങി. ജൂലൈ ഒന്നിനാണ് ഭര്‍ത്താവ് വിശ്രുതനൊപ്പം ബിന്ദു മകളുടെ ചികിത്സക്കായി ആശുപത്രിയിലെത്തിയത്. മകളെ ശസ്ത്രക്രിയക്കായി ന്യൂറോ സര്‍ജറി വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തലയോലപ്പറമ്പ് […]