Flash Story
വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധി ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം
രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ടത് നടിയുടെ കാറില്‍ തന്നെ: യുവനടിയെ ഉടന്‍ ചോദ്യംചെയ്യും
രാഷ്ട്രപതിയുടെ സന്ദർശനം: നഗരത്തിൽ ഗതാഗത നിയന്ത്രണം
നാശം വിതച്ച് ദിത്വ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 334 മരണം, തമിഴ്നാട്ടിലും ആന്ധ്രയിലും ശക്തമായ മഴ തുടരുന്നു
Naval Day Operation DemoOn 03rd December 2025At Shanghumukham Beach
രാഹുല്‍ ഈശ്വറും സന്ദീപ് വാര്യരുമടക്കമുള്ള അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു;
സഞ്ജു-രോഹന്‍ സഖ്യം നിറഞ്ഞാടി; ഛത്തീസ്ഗഢിനെതിരെ കേരളത്തിന് എട്ട് വിക്കറ്റ് ജയം
കേരളമടക്കമുള്ള 12 സംസ്ഥാനങ്ങള്‍ക്ക് എസ്ഐആര്‍ സമയപരിധി നീട്ടി, ഫോം വിതരണം ഡിസംബര്‍ 11വരെ, കരട് പട്ടിക 16ന്
ദിത്വാ ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ മൂന്ന് മരണം

ഡൽഹി സ്ഫോടനക്കേസിലെ മുഖ്യപ്രതി ഉമർ നബിയുടെ വീട് ഇടിച്ച് നിരത്തി സുരക്ഷാ ഏജൻസികൾ

ഡൽഹി സ്ഫോടനക്കേസിലെ മുഖ്യപ്രതി ഉമർ നബിയുടെ വീട് ഇടിച്ച് നിരത്തി സുരക്ഷാ ഏജൻസികൾ. ജമ്മു കശ്മീരിലെ പുൽവാമയിലെ വീടാണ് ഇടിച്ച് തകർത്തത്. ചെങ്കോട്ടയ്ക്ക് സമീപം ഉമർ നബിയാണെ പൊട്ടിത്തെറിച്ചതെന്ന് അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിരുന്നു. കുടുംബംഗങ്ങളുടെ ഡി എൻ എ സാമ്പിളുകളുടെ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് വീട് ഇടിച്ച് നിരത്തിയത്.അതേസമയം കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. സ്‌ഫോടനത്തിന്റെ അന്വേഷണം ദുബായിലേക്കും നീളുന്നുവെന്നാണ് റിപ്പോർട്ടുകൾ. വൈറ്റ് കോളർ ഭീകര സംഘവും ജൈഷേ മുഹമ്മദ് ഭീകര സംഘടനയും തമ്മിലുള്ള […]

സഞ്ജു സാംസൺ ഡൽഹി ക്യാപിറ്റൽസിലേക്ക്: ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് റിപ്പോർട്ട്

സഞ്ജു സാംസൺ ഡൽഹി ക്യാപിറ്റൽസിലേക്ക്? ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് റിപ്പോർട്ട്2025 ഐപിഎൽ സീസൺ മുതൽ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടും എന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. ചെന്നൈ സൂപ്പർ കിങ്സ്, കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് എന്നിവർ സഞ്ജുവിനായി ശ്രമിക്കുന്നു എന്നാണ് ആ സമയം റിപ്പോർട്ടുകൾ വന്നത്. ഡൽഹി ക്യാപ്റ്റൽസ് സഞ്ജുവിനെ ലക്ഷ്യമിട്ട് രാജസ്ഥാൻ റോയൽസുമായി ചർച്ച തുടങ്ങിയിരിക്കുന്നു എന്നാണ് ഇപ്പോൾ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. തങ്ങളുടെ പ്രധാന കളിക്കാരെ സഞ്ജുവിന് പകരം നൽകാൻ ഡൽഹി തയ്യാറല്ല […]

ഡൽഹി നഗരത്തിൽ ക്ലൗഡ് സീഡിങ് നടത്തി, കൃത്രിമ മഴ ഉടൻ പെയ്യുമെന്ന് പ്രതീക്ഷ

അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറക്കുന്നതിനായും പുകമഞ്ഞ് നിയന്ത്രിക്കുന്നതിനായും ദില്ലിയിലെ പല ഭാഗങ്ങളിലും കൃത്രിമ മഴ പെയ്യിക്കാനുള്ള നടപടി ആരംഭിച്ചു. വിമാനങ്ങൾ ഉപയോ​ഗിച്ച് ക്ലൗഡ് സീഡിങ് നടത്തി. ക്ലൗഡ് സീഡ് വഹിച്ചുകൊണ്ട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) കാൺപൂരിൽ നിന്നുള്ള വിമാനമാണ് പറന്നത്. വടക്കൻ ഡെൽഹിയിലെ ഈർപ്പം നിറഞ്ഞ മേഘങ്ങൾക്ക് മുകളിലൂടെ ക്ലൗഡ് സീഡിങ് നടത്തിയത്. സിൽവർ അയോഡൈഡ്, സോഡിയം ക്ലോറൈഡ് തുടങ്ങിയ രാസവസ്തുക്കളാണ് ക്ലൗഡ് സീഡിങ്ങിന് ഉപയോ​ഗിക്കുക. ക്ലൗഡ് സീഡിംഗ് വഴി കൃത്രിമ മഴ പെയ്യിക്കുന്നത് […]

വിഴിഞ്ഞത്ത് നിന്ന് കാണാതായ 13കാരി വിമാനം കയറി ഡല്‍ഹിയിലെത്തി; കുട്ടിയെ കൊണ്ടുവരാന്‍ പൊലീസ് ഡല്‍ഹിയിലേക്ക്

തിരുവനന്തപുരം വിഴിഞ്ഞത്തുനിന്ന് കാണാതായ 13 വയസുകാരി വിമാനം കയറി ഡല്‍ഹിയിലെത്തിയതായി വിവരം. ഡല്‍ഹിയില്‍ തടഞ്ഞുവച്ച പെണ്‍കുട്ടിയെ തിരികെ എത്തിക്കാന്‍ വിഴിഞ്ഞം പൊലീസ് ഡല്‍ഹിയിലേക്ക് തിരിച്ചു. വിഴിഞ്ഞം മുക്കോല താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശികളുടെ മകളാണ് ഒറ്റയ്ക്ക് വിമാനം കയറി ഡല്‍ഹിയിലെത്തിയത്. രാവിലെ 7 മുതല്‍ കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുകള്‍ വിഴിഞ്ഞം സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടയില്‍ കുട്ടി കയറിയ ഓട്ടോ ഡ്രൈവറെ കണ്ടെത്തിയതാണ് നിര്‍ണായകമായത്.

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം; ഭാരമുള്ള വസ്തു ഉപയോഗിച്ച് മുഖത്തടിച്ചു; അക്രമി പിടിയില്‍

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം. ഔദ്യോഗിക വസതിയില്‍ നടത്തിയ ജന സമ്പര്‍ക്ക പരിപാടിയ്ക്കിടെയാണ് ആക്രമണ ശ്രമം. പരുക്കേറ്റ മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിയെ പൊലീസ് പിടികൂടി. എല്ലാ ആഴ്ചയിലും മുഖ്യമന്ത്രിയുടെ വസതിയില്‍ വച്ചു നടക്കുന്ന ജന്‍ സുല്‍വായ് എന്ന സമ്പര്‍ക്ക പരിപാടിക്കിടെയാണ് ആക്രമണം. രേഖ ഗുപ്ത അധികാരത്തിലേറിയതിന് ശേഷം എല്ലാ ബുധനാഴ്ചയും രാവിലെ ഏഴ് മണിക്കും ഒന്‍പത് മണിക്കും ഇടയില്‍ ഈ പരിപാടി നടക്കാറുണ്ട്. ഈ സമയത്ത് മുഖ്യമന്ത്രിയെ കാണാനും പരാതി ബോധിപ്പിക്കാന്‍ ആളുകള്‍ […]

ഡൽഹിയിലെ ഹുമയൂൺ ശവകുടീരത്തിന്റെ ഒരു ഭാഗം തകർന്നുവീണ് അഞ്ച് പേര്‍ മരിച്ചു

ഡൽഹിയിലെ ഹുമയൂൺ ശവകുടീരത്തിന്റെ സമീപത്തെ ദർഗ്ഗ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണ് അഞ്ച് പേര്‍ മരിച്ചു. കുടങ്ങി കിടന്ന 11 പേരെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് നാലു മണിയോടെയാണ് ദർഗ്ഗ കെട്ടിട ഭാഗം തകർന്നതെന്നാണ് റിപ്പോർട്ട്. വിവരം അറിഞ്ഞ ഉടൻ ഡൽഹി അഗ്നിരക്ഷാ വിഭാഗം അവിടെ എത്തിയതായി അധികൃതർ പറഞ്ഞു. അതേസമയം കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വിനോദ സഞ്ചാരികൾക്ക് പ്രിയങ്കരമായ ചരിത്ര സ്മാരകമാണ് നിസാമുദ്ദീൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഹുമയൂൺ ടോമ്പ്. 16ാം നൂറ്റാണ്ടിൽ മുഗൾ […]

ഐ പി എല്ലിൽ ഡൽഹിയെ തകർത്ത് മുംബൈ :

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ തകർത്ത് മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ നിർണായക മത്സരത്തിൽ 59 റൺസിനാണ് മുംബൈയുടെ വിജയം മുംബൈ ഉയർത്തിയ 181 റൺസ് ലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് 38.2 ഓവറിൽ 121 റൺസിൽ അവസാനിപ്പിക്കേണ്ടി വന്നു. തോൽവിയോടെ ഡൽഹി പ്ലേ ഓഫ് കാണാതെ പുറത്തായി, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്കായി ഓപ്പണർ റയാൻ റിക്കെൽട്ടൺ 25(18) ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. എന്നാൽ രോഹിത് ശർമ നിരാശപ്പെടുത്തി അഞ്ച് റൺസാണ് താരത്തിൻ്റെ സമ്പാദ്യം. ഒരു ഘട്ടത്തിൽ 48-2 […]

ഡൽഹിയിൽ സര്‍വ്വകക്ഷി യോഗം ചേർന്നു; സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണയെന്ന് പ്രതിപക്ഷം

ഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ രാജ്യത്തെ സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗം അവസാനിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലാണ് സര്‍വ്വകക്ഷിയോഗം നടന്നത്. കഴിഞ്ഞ 36 മണിക്കൂറിലെ രാജ്യത്തിന്റെ സാഹചര്യം രാജ്‌നാഥ് സിംഗ് പാര്‍ട്ടികളോട് വിശദീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തില്‍ പങ്കെടുത്തില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, നിര്‍മ്മലാ സീതാരാമന്‍, എസ് ജയ്ശങ്കര്‍, ജെപി നഡ്ഡ, കിരണ്‍ റിജിജു തുടങ്ങിയവര്‍ സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുത്തു. കോണ്‍ഗ്രസിനു വേണ്ടി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ […]

Back To Top