കോട്ടയം മെഡിക്കൽ കോളജിലെ ഉപയോഗ ശൂന്യമായ കെട്ടിടത്തിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് മരണപ്പെട്ട വൈക്കം സ്വദേശിനി ബിന്ദു വിശ്രുതന്റെ മകൻ നവനീതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിയമനം നൽകി ഉത്തരവായി.എഞ്ചിനീയറിംഗ് ബിരുദധാരിയായ മകൻ നവനീത് വി-ക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ മരാമത്ത് വിഭാഗത്തിൽ തേർഡ് ഗ്രേഡ് ഓവർസിയർ തസ്തികയിൽ ജോലി നൽകുന്നതിനാണ് ബോർഡിന്റെ ഉത്തരവായിട്ടുളളതെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു. വൈക്കം അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസിലാവും ജോലിയിൽ പ്രവേശിക്കുക.കോട്ടയം മെഡിക്കൽ കോളേജിൽ ഉണ്ടായ അപകടത്തിൽ തലയോലപ്പറമ്പ് […]