ശബരിമല സന്നിധാനത്തേക്ക് അയ്യപ്പ ഭക്തരുടെ ഒഴുക്ക് തുടരുന്നു. തീര്‍ത്ഥാടനത്തിന്റെ പത്താം ദിവസമായ ചൊവ്വാഴ്ച വൈകിട്ട് ഏഴുവരെ മലചവിട്ടിയത് 71,071 ഭക്തരാണ്. രാവിലെ മുതൽ പമ്പയിൽ നിന്ന് ഇടമുറിയാതെ ഭക്തജനപ്രവാഹമായിരുന്നു. കൃത്യമായ നിയന്ത്രണങ്ങളിലൂടെ പമ്പ മുതലേ ഭക്തരെ കടത്തിവിട്ടതിനാൽ തിക്കും തിരക്കുമില്ലാതെ എല്ലാവർക്കും സന്നിധാനത്തെത്തി സുഗമമായി ദർശനം നടത്താനായി. രാവിലെ മുതൽ നടപ്പന്തലിലെ മുഴുവൻ വരികളും നിറഞ്ഞെത്തിയ ഭക്തർക്ക് ഏറെ നേരം കാത്തു നിൽക്കേണ്ടി വന്നില്ല.ഈ തീര്‍ത്ഥാടനകാലത്ത് ഇതുവരെ മലചവിട്ടിയ ഭക്തരുടെ എണ്ണം 848085 ആണ്.
ഭക്തരുടെ ദാഹമകറ്റാന്‍ വാട്ടര്‍ അതോറിറ്റിയുടെ വിപുലമായ ക്രമീകരണം
ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ശുദ്ധമായ കുടിവെള്ളം തടസ്സമില്ലാതെ ലഭ്യമാക്കാന്‍ വാട്ടര്‍ അതോറിറ്റി ഒരുക്കിയിരിക്കുന്നത് വിപുലമായ ക്രമീകരണങ്ങൾ. പമ്പ മുതല്‍ സന്നിധാനത്തിന് തൊട്ടുമുന്‍പ് നടപ്പന്തല്‍ വരെയും നിലയ്ക്കലിലും അത്യാധുനിക സാങ്കേതികവിദ്യയുടെ പിന്‍ബലത്തിലാണ് കുടിവെള്ള വിതരണം ഉറപ്പാക്കുന്നത്. ഹൈടെക് ശുദ്ധീകരണവും വിതരണവും ഭക്തര്‍ക്ക് ശുദ്ധജലം എത്തിക്കുന്നതിനായി പമ്പ ത്രിവേണിയില്‍ മണിക്കൂറില്‍ 35,000 ലിറ്റര്‍ ഉത്പാദന ശേഷിയുള്ള 13 എം.എല്‍.ഡി പ്രഷര്‍ ഫില്‍ട്ടര്‍ പ്ലാന്റ് സജ്ജീകരിച്ചിട്ടുണ്ട്. ലോകോത്തര നിലവാരത്തിലുള്ള യു.വി. (അള്‍ട്രാ വയലറ്റ്) ആര്‍.ഒ (റിവേഴ്സ് ഓസ്മോസിസ്) സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് […]
ശബരിമലയിൽ വൻ ഭക്തജനതിരക്ക്.
ശബരിമലയിൽ വൻ ഭക്തജനതിരക്ക്. നിയന്ത്രിക്കാൻ കേന്ദ്രസേനകളില്ലാതെ സന്നിധാനം. മണ്ഡല കാലം ആരംഭിക്കുന്നതിനു മുമ്പ് NDRF , RAF എന്നീ സേനകളെ നിയോഗിക്കുന്ന പതിവ് തെറ്റിച്ച് കേന്ദ്രം. തിരക്ക് ക്രമാധീതമായി വർദ്ധിച്ചിട്ടും കേന്ദ്രസേനകളെ ഇതുവരെ ശബരിമലയിൽ നിയോഗിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തിൽ, തീർത്ഥാടകർക്ക് സുരക്ഷിതമായി ബസുകളിൽ കയറാനും തിരക്ക് നിയന്ത്രിക്കാനും അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം. കേന്ദ്രസേനകളെ ശബരിമയിൽ ഡ്യൂട്ടിക്കായി നിയോഗിക്കണം എന്ന് കാട്ടി സംസ്ഥാന ആഭ്യന്തര വകുപ്പ് മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഈ കത്തിൽ […]
ഛാഠ് പൂജ: മോദിക്ക് കുളിക്കാൻ കുടിവെള്ളംകൊണ്ട് ‘കൃത്രിമ യമുന’, ഭക്തർ മലിനജലത്തിൽ; ആരോപണവുമായി AAP
ന്യൂഡൽഹി: ഛാഠ് പൂജയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കുളിയ്ക്കാൻ ഡൽഹി സർക്കാർ കൃത്രിമ ജലാശയം നിർമ്മിച്ചുവെന്ന് ആരോപണം. ശുദ്ധീകരിച്ച ജലം ഉപയോഗിച്ച് നദിയോട് ചേർന്ന് ‘കൃത്രിമ യമുന’ നിർമിച്ചെന്നാണ് ആം ആദ്മി പാർട്ടി ആരോപിക്കുന്നത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ആരോപണം നിഷേധിച്ച് ബിജെപി രംഗത്തെത്തി. ഭക്തജനങ്ങളെ ബിജെപി വിഡ്ഢികളാക്കുകയാണെന്നും അവരുടെ ജീവിതംവെച്ച് കളിക്കുകയാണെന്നും ആംആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭക്തർ മലിനമായ നദിയിൽ നിൽക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര […]

