സുബീൻ ഗാർഗ് മരിച്ചത് സ്‌കൂബ ഡൈവിങ്ങിനിടെയല്ല; ദുരൂഹതയേറുന്നുഗുവാഹത്തി: സംഗീതജ്ഞൻ സുബീൻ ഗാർഗിന്റെ മരണത്തിൽ ദുരൂഹത വർധിക്കുന്നു. സുബീൻ ഗാർഗ് സിംഗപ്പൂരിൽ വച്ച് മരിച്ചത് സ്‌കൂബ ഡൈവിങ്ങിനിടെയല്ലെന്നും കടലിൽ നീന്തുന്നതിനിടെയാണെന്നുമാണ് പുതിയ റിപ്പോർട്ടുകൾ. ഇതിനിടെ മരണവുമായി ബന്ധപ്പെട്ട് സുബീനുമായി വളരെ അടുപ്പമുള്ള രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. സംഗീതജ്ഞൻ ശേഖർ ജ്യോതി ഗോസ്വാമി, ഗായിക അമൃത്പ്രഭ മഹന്ത എന്നിലരാണ് പിടിയിലായത്. സിംഗപ്പൂർ യാത്രയിൽ ഇരുവരും സുബിന് ഒപ്പം ഉണ്ടായിരുന്ന ഇരുവരെയും ആറു ദിവസത്തെ ചോദ്യംചെയ്യലിനൊടുവിലാണ് അറസ്റ്റു […]
വഴിക്കടവ് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം; ഗൂഢാലോചനയുണ്ടെങ്കില്‍ മന്ത്രി തെളിയിക്കണം: സണ്ണി ജോസഫ്
നിലമ്പൂര്‍ വഴിക്കടവ് വെള്ളക്കെട്ടയില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുവെന്ന മന്ത്രി എ കെ ശശീന്ദ്രന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. വനം മന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതമെന്നും ക്രൂരതയെന്നും മനുഷ്യത്വ രഹിതമെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. മന്ത്രി അത് തെളിയിക്കാന്‍ താന്‍ ആവശ്യപ്പെടുകയാണെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഇടപെട്ട് തിരുത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജനിക്കാനും ജീവിക്കാനും മാത്രമല്ല, അഭിമാനത്തോടെ മരിക്കാനും മനുഷ്യന് അവകാശമുണ്ട്മന്ത്രി പി.രാജീവ്
കോതമംഗലം നഗരസഭയിൽ ആധുനിക ശ്മശാനത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. ജനിക്കുന്നതിനും ജീവിക്കുന്നതിനും സമാനമായി അഭിമാനത്തോടെ മരിക്കാനും മരണാനന്തര ചടങ്ങുകൾ നിറവേറ്റാനും മനുഷ്യന് അവകാശമുണ്ട് എന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. കോതമംഗലം നഗരസഭയിൽ ഒരുക്കുന്ന ആധുനിക ശ്മശാനത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കാലത്തിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കി ഓരോന്നിലും ഇടപെട്ടുകൊണ്ടാണ് കോതമംഗലം നഗരസഭയുടെ പ്രവർത്തനം. ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് പിന്നിൽ കോതമംഗലം എം.എൽ.എയുടെയും നഗരസഭ ഭരണസമിതിയുടെയും വലിയ പരിശ്രമമാണ് നടത്തുന്നത് എന്നും മന്ത്രി പറഞ്ഞു. കോതമംഗലത്തിന്റെ […]