കോതമംഗലം നഗരസഭയിൽ ആധുനിക ശ്മശാനത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. ജനിക്കുന്നതിനും ജീവിക്കുന്നതിനും സമാനമായി അഭിമാനത്തോടെ മരിക്കാനും മരണാനന്തര ചടങ്ങുകൾ നിറവേറ്റാനും മനുഷ്യന് അവകാശമുണ്ട് എന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. കോതമംഗലം നഗരസഭയിൽ ഒരുക്കുന്ന ആധുനിക ശ്മശാനത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കാലത്തിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കി ഓരോന്നിലും ഇടപെട്ടുകൊണ്ടാണ് കോതമംഗലം നഗരസഭയുടെ പ്രവർത്തനം. ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് പിന്നിൽ കോതമംഗലം എം.എൽ.എയുടെയും നഗരസഭ ഭരണസമിതിയുടെയും വലിയ പരിശ്രമമാണ് നടത്തുന്നത് എന്നും മന്ത്രി പറഞ്ഞു. കോതമംഗലത്തിന്റെ […]