നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനം രാഷ്ട്രീയ വിവാദങ്ങൾ കൊണ്ട് സജീവമാകും. പൊലീസ് അതിക്രമങ്ങൾക്ക് മുഖ്യമന്ത്രിയെക്കൊണ്ട് നിയമസഭയിൽ മറുപടി പറയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. അക്രമകാരികളായ വന്യജീവികളെ വെടിവെച്ചു കൊല്ലുന്ന ഭേദഗതി ബിൽ ഈ സഭാ സമ്മേളനത്തിൽ ചർച്ചയാകും. സാധാരണ ഗതിയിൽ നിയമസഭാ സമ്മേളനം തുടങ്ങുമ്പോൾ പ്രതിപക്ഷത്തിന്റെ കയ്യിലാണ് വിഷയങ്ങൾ കൂടുതലായി ഉണ്ടാവുക. ഇത്തവണ പക്ഷേ അങ്ങനെയല്ല. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും അങ്ങോട്ടും ഇങ്ങോട്ടുമടിക്കാൻ വടികളുണ്ട്. രാഹുൽ മാങ്കൂട്ടത്തിലാണ് ഭരണപക്ഷത്തിന് തുറുപ്പ് ചീട്ട്. പോലീസിനെതിരെ ഉയർന്ന പരാതികൾ […]