സാമൂഹികവും സാമ്പത്തികവുമായ പരിമിതികൾ വിദ്യാർഥികൾക്ക് അവരുടെ സ്വപ്നങ്ങൾ കയ്യെത്തിപ്പിടിക്കുന്നതിന് തടസ്സമാകരുതെന്നാണ് സംസ്ഥാന സർക്കാർ വിശ്വസിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നതി സ്‌കോളർഷിപ്പ് പദ്ധതിക്ക് കീഴിൽ ആയിരത്തിലധികം വിദ്യാർഥികൾക്ക് വിദേശ പഠനം സാധ്യമായതിന്റെ ഔദ്യോഗിക പ്രഖ്യാപനവും 2025-26 വർഷത്തെ സ്‌കോളർഷിപ്പ് വിതരണവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉന്നതി പദ്ധതിയിലൂടെ ഇതുവരെ 1,104 വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പുകൾ ലഭിച്ചത് ചരിത്രപരമായ നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ പദ്ധതി കേരളത്തിന്റെ സാമൂഹ്യ വികാസത്തിന് നേരെ പിടിച്ച കണ്ണാടിയാണ്. വിദ്യയും വിജ്ഞാനവും നിഷേധിക്കപ്പെട്ട വലിയൊരു വിഭാഗം […]
ജൂണ്‍ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ വെള്ളിയാഴ്ച മുതല്‍ വിതരണം ചെയ്യും; 900 കോടി രൂപ അനുവദിച്ചു: ധനമന്ത്രി
തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ഇതിനുവേണ്ട തൊള്ളായിരം കോടിയോളം രൂപ അനുവദിച്ചതായും ധനവകുപ്പ് അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുക. ക്ഷേമപെന്‍ഷനായി ഈ സര്‍ക്കാര്‍ ഇതുവരെ 38,500 കോടി രൂപ നല്‍കിയതായും മന്ത്രി അറിയിച്ചു. ഇതുസംബന്ധിച്ച് ഫേസ്ബുക്കിലൂടെയും ധനമന്ത്രി വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പെന്‍ഷന്‍ വിതരണവുമായി താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റാണ് ധനമന്ത്രി പങ്കുവെച്ചിട്ടുള്ളത്. ‘ഈ […]