കോഴിക്കോട് : തമിഴ്നാട് ചേരംമ്പാടിയിൽ കൊന്ന് കുഴിച്ചിട്ട ഹേമചന്ദ്രൻറെ മൃതദേഹം കോഴിക്കോട് എത്തിച്ചു. ഡിഎൻഎ ഫലം വന്ന ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ബത്തേരിയിലെ സുഹൃത്തിന്റെ ആളില്ലാത്ത വീട്ടിൽ വച്ചാണ് മുഖ്യപ്രതിയായ നൗഷാദും സംഘവും ഹേമ ചന്ദ്രനെ കൊലപ്പെടുത്തിയത്. വിദേശത്തുള്ള നൗഷാദിനെ പൊലീസ് ഉടൻ നാട്ടിലെത്തിക്കും. കള്ളപ്പണ ഇടപാടുകളും വാഹന മോഷണവും അടക്കമുള്ള വലിയ ഇടപാടുകൾ കൊലപാതകത്തിന് പിന്നിലുണ്ടെന്നാണ് പൊലീസിന്റെ അനുമാനം. 2024 മാർച്ചിൽ തന്നെയാണ് പ്രതികൾ ഹേമചന്ദ്രനെ കൊലപ്പെടുത്തിയത്. കോഴിക്കോട് നിന്ന് പെൺ സുഹൃത്തിനെ ഉപയോഗിച്ച് […]