ഗാസയിൽ 60 ദിവസത്തേക്കു വെടിനിർത്തൽ: ഉപാധികൾ ഇസ്രയേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വാഷിംഗ്ടൺ ഡിസി: ഗാസയിൽ 60 ദിവസത്തേക്കു വെടിനിർത്തുന്നതിനുള്ള ഉപാധികൾ ഇസ്രയേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഗാസയിലെ ഹമാസ് ഭീകരർ വെടിനിർത്തൽ അംഗീകരിക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈജിപ്തും ഖത്തറും വെടിനിർത്തലിനു ശ്രമിക്കുകയാണ്. വെടിനിർത്തൽ നിർദേശങ്ങൾ ഇവർ ഹമാസിനു കൈമാറും. ഹമാസ് ഇത് അംഗീകരിക്കുന്നതാണു നല്ലത്. കാര്യങ്ങൾ ഇനി മെച്ചപ്പെടില്ല, വഷളാവുകയേ ഉള്ളൂ എന്ന് ട്രംപ് സോഷ്യൽ […]
ഡോണാൾഡ് ട്രംപിൻ്റെ നയങ്ങളെ വിമർശിച്ച് എലോൺ മസ്ക്; കാര്യക്ഷമതാ വകുപ്പിന്‍റെ മേധാവി സ്ഥാനം രാജിവെച്ചു
വാഷിങ്ടണ്‍: ട്രംപ് ഭരണകൂടത്തിലെ കാര്യക്ഷമതാ വകുപ്പിന്‍റെ മേധാവി (DOGE) എന്ന സ്ഥാനത്ത് നിന്ന് എലോണ്‍ മസ്ക് പടിയിറങ്ങുന്നു. ട്രംപിന്റെ ഉന്നത ഉപദേഷ്ടാവ് എന്ന സ്ഥാനത്ത് നിന്നാണ് പുറത്തുപോകുന്നത്. കാര്യക്ഷമതാ വകുപ്പിലെ പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിലുള്ള തന്റെ കാലാവധി അവസാനിക്കുമ്പോൾ പ്രസിഡന്റ് ട്രംപിന് നന്ദി എന്നാണ് മസ്ക് സമൂഹ മാധ്യമമായ എക്സിൽ കുറിച്ചത്. “ഒരു പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍ എന്‍റെ ഷെഡ്യൂള്‍ ചെയ്ത സമയം അവസാനിക്കുമ്പോള്‍, ചെലവുകള്‍ കുറയ്ക്കാന്‍ അവസരം നല്‍കിയതിന് പ്രസിഡന്‍റിന് […]