തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സംവാദത്തിനും ആശയവിനിമയത്തിനും വേദിയൊരുക്കി.“സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ: സിനിമയിലെ പുതിയ പരിതസ്ഥിതികളും വെല്ലുവിളികളും” എന്ന വിഷയത്തിലാണ് ടാഗോറിൽ ഓപ്പൺ ഫോറം ചർച്ചകൾക്ക് തുടക്കമിട്ടത്. പ്രശസ്ത സംവിധായകൻ സയിദ് മിർസ ഓപ്പൺ ഫോറം ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ സ്‌പിരിറ്റ് ഓഫ് സിനിമ അവാർഡ് ജേതാവ് കെല്ലി ഫൈഫ് മാർഷൽ, എഫ്‌എഫ്‌എസ്‌ഐ കേരള ജൂറി ചെയർമാനും സംവിധായകനുമായ കെ ഹരിഹരൻ, സംവിധായകൻ ടി […]
