തിരുവനന്തപുരം: ഇരുപതാമത് പിന്റോ ലക്ചർ ഇന്ന് (ശനി) വൈകിട്ട് 5.30ന് ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിലെ ഒളിംബിയ ഹാളിൽ നടക്കും. ഇന്ത്യയിൽ സാന്ത്വന പരിചരണത്തിന് തുടക്കമിട്ട ഡോ. എം.ആർ. രാജഗോപാൽ ‘ജീവിതാന്ത്യം അന്തസ്സോടെ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. എഴുത്തുകാരൻ ജി.ആർ. ഇന്ദുഗോപൻ പിന്റോയെ അനുസ്മരിച്ച് സംസാരിക്കും. എം.വിജയകുമാർ അധ്യക്ഷത വഹിക്കും. അന്തസ്സോടെയുള്ള ജീവിതാവസാനവും മരണവും എന്ന പൗരന്റെ അവകാശത്തെ സ്വാധീനിക്കുന്ന ആരോഗ്യ സംവിധാനം, മെഡിക്കൽ രീതികൾ, സാമൂഹിക മനോഭാവങ്ങൾ എന്നിവയിലെ ധാർമ്മികവും നിയമപരവുമായ പരിമിതികളെയും സാധ്യതകളെയും കുറിച്ച് […]