തീരദേശ മേഖലയിലെ യുവതക്കുള്ള സൗജന്യ പി എസ് സി പരിശീലന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു ലഹരിമുക്ത കേരളത്തിനുവേണ്ടി ഒറ്റക്കെട്ടായി പോരാടുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തീരദേശ മേഖലയിലെ യുവതി യുവാക്കൾക്കുള്ള സൗജന്യ പി എസ് സി പരിശീലന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ലഹരിക്കെതിരെ സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ വൈവിധ്യമാർന്ന ക്യാമ്പയിനുകളാണ് നടക്കുന്നത്. ദിശാബോധമുള്ള യുവജനങ്ങളെ വളർത്തിയെടുക്കുന്നതിലൂടെ ലഹരി ഉപയോഗത്തെ പൂർണ്ണമായി തുടച്ചുനീക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.വിദ്യാഭ്യാസ […]