ഇന്ത്യൻ സൈന്യവും മാലിദ്വീപ് ദേശീയ പ്രതിരോധ സേനയും തമ്മിൽ നടത്തിയ ഉഭയകക്ഷി സൈനികാഭ്യാസമായ എകുവെരിൻ ഇന്ന് തിരുവനന്തപുരത്ത് സംയുക്ത മൂല്യനിർണ്ണയ പരിശീലനത്തോടെ സമാപിച്ചു.സമകാലിക പ്രവർത്തന പരിതസ്ഥിതികളിലെ കലാപവിരുദ്ധ, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് രണ്ടാഴ്ച നീണ്ടുനിന്ന തീവ്ര പരിശീലനമാണ് വിജയകരമായി പൂർത്തിയായത്. ബൈസൺ ഡിവിഷനിലെ ജനറൽ ഓഫീസർ കമാൻഡിംഗ് മേജർ ജനറൽ ആർ.ഡി.ശർമ്മ, മാലിദ്വീപിലെ കോളേജ് ഓഫ് ഡിഫൻസ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസിലെ കമാൻഡിംഗ് ഓഫീസർ ബ്രിഗേഡിയർ ജനറൽ അബ്ദുള്ള ഇബ്രാഹിം എന്നിവർ ഇരു രാജ്യങ്ങളിലെയും […]
