മാരാരിക്കുളം മത്സ്യ മാർക്കറ്റ് നിർമ്മാണ ഉദ്ഘാടനവും മാരാരിക്കുളം ക്ഷേത്രം റോഡ് ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ വികസന പ്രവർത്തനങ്ങളാണ് ഫിഷറീസ് മേഖലയിൽ സർക്കാർ നടത്തിവരുന്നതെന്ന് ഫിഷറീസ്, സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പുതുതായി നിർമ്മിക്കുന്ന മാരാരിക്കുളം മത്സ്യ മാർക്കറ്റിൻ്റെ നിർമ്മാണ ഉദ്ഘാടനവും നിർമ്മാണം പൂർത്തീകരിച്ച മാരാരിക്കുളം ക്ഷേത്രം റോഡിൻ്റെ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭവനരഹിതരായി ഗോഡൗണുകളിലും സ്കൂളുകളിലും മറ്റ് കെട്ടിടങ്ങളിലും ഒരു മത്സ്യത്തൊഴിലാളിയും ഇന്ന് കഴിയുന്നില്ല. ഈ സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമാണിത്. […]