തിരുവനന്തപുരം: ഖജനാവ് കാലിയായ സര്‍ക്കാരിന്റെ ബജറ്റ് ജനങ്ങള്‍ വിശ്വസിക്കില്ലെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ധനമന്ത്രി നിയമസഭയിൽ നടത്തിയത് ബജറ്റ് അവതരണമല്ല, ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗമാണ്. ഈ പ്രസംഗം നടത്തേണ്ടിയിരുന്നത് പുത്തരികണ്ടം മൈതാനത്തായിരുന്നുവെന്നും കൃഷണദാസ് പറഞ്ഞു. സിപിഎം നേതാക്കള്‍ നടത്തുന്ന തെരുവ് പ്രസംഗമാണ് സഭയില്‍ കണ്ടത്.ബജറ്റ് അവതരണത്തിന്റെ പവിത്രതപോലും ധനമന്ത്രി നഷ്ടപ്പെടുത്തിയെന്നും കൃഷ്ണദാസ് പറഞ്ഞു. കേന്ദ്രത്തിനെതിരായി അടിസ്ഥാന രഹിതമായ ആരോപണമാണ് ധനമന്ത്രി നടത്തിയത്. കേന്ദ്രം ഒന്നും […]
