മുളന്തുരുത്തി: ബസ് ഇടിച്ച് ബൈക്ക് യാത്രികനായ കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു. കൃഷി വകുപ്പ് ഇടുക്കി ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ കാരിക്കോട് കള്ളാച്ചിയില്‍ കെ.കെ. ജോര്‍ജ്ജാണ് (53) മരിച്ചത്. കൊടും വളവുള്ള റോഡില്‍ അമിത വേഗതയിലെത്തിയ എന്‍ജിനീയറിങ് കോളജിന്റെ ബസ്സ് ജോർജ് ഓടിച്ച ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെ ആരക്കുന്നത്തുനിന്ന് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് വളവില്‍വെച്ച് കാറിനെ മറികടക്കാന്‍ ശ്രമിച്ചതിനെ തുടർന്ന് എതിരെ വന്ന സിമന്റ് ലോറി ബ്രേക്കിടുകയും പിന്നിലുണ്ടായിരുന്ന ജോര്‍ജ്ജിന്റെ ബൈക്ക് പെട്ടെന്ന് […]