ദിബ്രുഗഢ്: ആധികാരിക ജയത്തോടെ കേരളം സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ക്വാർട്ടർ പ്രവേശം ഉറപ്പിച്ചു. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് മേഘാലയയെ തോൽപ്പിച്ചു. വി.അർജുൻ, മുഹമ്മദ് റിയാസ്, മുഹമ്മദ് അജ്‌സൽ എന്നിവരാണ് ഗോളുകൾ നേടിയത്. 33-ാം മിനിറ്റിൽ അർജുനിലൂടെ മത്സരത്തിലെ ആദ്യഗോൾ സ്വന്തമാക്കിയ കേരളം രണ്ടാം പകുതിയിലാണ് മറ്റു രണ്ടു ഗോളുകളും സ്വന്തമാക്കിയത്. 71-ാം മിനിറ്റിൽ റിയാസും 85-ാംമിനിറ്റിൽ അജ്‌സലും മേഘാലയയുടെ ഗോൾവല കുലുക്കി. നാലു കളികളിൽനിന്നായി മൂന്ന് ജയവും ഒരു സമനിലയും നേടിയാണ് കേരളം ക്വാർട്ടർ ഉറപ്പിച്ചത്. […]
രജിസ്ട്രാർ കെ എസ്. അനിൽകുമാറിന് വിസിയുടെ നോട്ടീസ് : കേരള സർവകലാശാലയിൽ കയറരുത്
രജിസ്ട്രാർ കെ എസ്. അനിൽകുമാറിന് കേരള സർവകലാശാല താത്കാലിക വിസി സിസ തോമസ് നോട്ടീസ് നൽകി. കെ എസ്. അനിൽകുമാർ സർവകലാശാലയിൽ കയറരുതെന്നാണ് നോട്ടീസ്. സസ്പെൻഷൻ പിൻവലിച്ചിട്ടില്ലെന്ന് നോട്ടീസിൽ പറയുന്നു. രജിസ്ട്രാറുടെ ഓഫീസ് ഉപയോഗിച്ചാൽ അച്ചടക്ക നടപടി എടുക്കുമെന്ന് നോട്ടീസിൽ മുന്നറിയിപ്പ നൽകി. സിൻഡിക്കേറ്റ് യോഗം അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് താത്കാലിക വിസി. ഇന്നലെയാണ് അനിൽ കുമാറിന് നോട്ടീസ് നൽകിയത്. അതേസമയം കെ എസ് അനിൽകുമാറിന്റെ സസ്പെൻഷൻ റദ്ദാക്കിയ സിൻഡിക്കേറ്റ് തീരുമാനങ്ങൾ ഗവർണർ അസാധുവാക്കും. സിൻഡിക്കേറ്റ് […]
മുംബൈയെ തോൽപ്പിച്ചു പഞ്ചാബ് ക്വാളിഫയർ ഒന്നിൽ ഇടം നേടി
ഐപിഎല്ലിൽ ആവേശപോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ ഏഴ് വിക്കറ്റിന് തകർത്ത് പഞ്ചാബ് കിംഗ്‌സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. ഇതോടെ പഞ്ചാബ് ക്വാളിഫയർ ഒന്നിൽ ഇടം നേടി, മുംബൈ എലിമിനേറ്റർ മത്സരം കളിക്കണം. ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നിൽ 11 വർഷങ്ങൾക്കു ശേഷമാണ് പഞ്ചാബ് എത്തുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്തു. അർധസെഞ്ചുറി നേടിയ സൂര്യകുമാർ യാദവിൻ്റെ മികവിലാണ് മുംബൈ ഭേദപ്പെട്ട സ്കോർ കണ്ടെത്തിയത്. 39 പന്തിൽ രണ്ട് […]
