കണ്ണൂർ : കണ്ണൂർ അഴീക്കലിൽ നിന്ന് 81 കിലോമീറ്റർ അകലെ അറബിക്കടലിൽ പൊട്ടിത്തെറിച്ച് കത്തുന്ന വാൻ ഹായ് 503 ചരക്കുകപ്പലിലെ തീയണയ്ക്കാൻ ഇനിയും കഴിഞ്ഞില്ല. തെക്കുകിഴക്കൻ ദിശയിലാണ് കടലിൽ ഒഴുക്ക്. കടലിൽ നിന്ന് കണ്ടെയിനർ വീണ്ടെടുക്കാനായില്ലെങ്കിൽ തൃശ്ശൂർ, എറണാകുളം ജില്ലകളുടെ തീരത്തേക്ക് കണ്ടയ്നർ ഒഴുകിയെത്താൻ സാധ്യതയുണ്ടെന്ന് അഴീക്കൽ പോർട്ട് ഓഫീസർ ക്യാപ്റ്റൻ അരുൺ കുമാർ വ്യക്തമാക്കി. കപ്പലിലെ തീ ഇതുവരെയും അണക്കാനായിട്ടില്ല. കണ്ടയ്നറുകൾ വീണ്ടെടുക്കാൻ ശ്രമം തുടരുന്നുണ്ടെങ്കിലും കാറ്റിൻ്റെ ദിശയും പ്രതികൂലമാണെന്നതിനാൽ ഇതുവരെ സാധിച്ചിട്ടില്ലെന്നും ക്യാപ്റ്റൻ അരുൺ […]
സ്കൂൾ പരിസരത്തെ ലഹരിവിൽപന; ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് എറണാകുളത്ത്
സ്കൂൾ പരിസരത്തെ ലഹരിവിൽപ്പനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ അധ്യയന വർഷം ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് എറണാകുളം ജില്ലയിൽ. എട്ടു കേസുകളാണ് എറണാകുളത്ത് രജിസ്റ്റർ ചെയ്തത്. വിദ്യാർത്ഥികൾ പ്രതികളായ 16 മയക്കുമരുന്ന് കേസുകളും എറണാകുളം ജില്ലയിൽ ഉണ്ടായി. സ്കൂളുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനം ശക്തമാക്കാനാണ് എക്സൈസ് നീക്കം. കഞ്ചാവ് ചേർത്ത മിഠായിയുമായി ബന്ധപ്പെട്ട കേസുകളും എറണാകുളത്ത് വർദ്ധിക്കുന്നതായി എക്സൈസ്. സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ കഞ്ചാവ് മിഠായികള്‍ സുലഭമായി ലഭിക്കുന്നുണ്ട്. ഈ അധ്യായന വര്‍ഷം മുതല്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് […]