ഈരാറ്റുപേട്ട പനയ്ക്കപ്പാലത്ത് നഴ്സിംഗ് സുപ്രണ്ടിനെയും ഭർത്താവിനെയും വാടകവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. രാമപുരം കൂടപ്പലം രാധാഭവനിൽ വിഷ്ണു, ഭാര്യ രശ്മി എന്നിവരാണ് മരിച്ചത്. ആറ് മാസമായി ഇരുവരും ഈ വാടക വീട്ടിൽ താമസിച്ച് വരികയായിരുന്നു. രശ്മി ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ടായിരുന്നു. ഭർത്താവ് വിഷ്ണു കരാർ പണികൾ എടുത്ത് നടത്തുകയായിരുന്നു. രാവിലെ വിഷ്ണുവിൻറെ അമ്മ വിളിച്ചപ്പോൾ കിട്ടാത്തതിരുന്നതിനെത്തുടർന്ന് വീട്ടിലേക്ക് എത്തിയപ്പോഴാണ് വിവരം അറിയിക്കുന്നത്. അമ്മ എത്തുമ്പോൾ വീട് തുറന്ന് കിടക്കുകയായിരുന്നു. എന്നാൽ കിടപ്പുമുറി അകത്ത് […]