മലപ്പുറം കോട്ടക്കലിലെ വ്യാപാര സ്ഥാപനത്തിൽ വൻ തീ പിടുത്തം. ഫയർ ഫോഴ്സ് തീ അണയ്ക്കാൻ ശ്രമം തുടരുന്നു. കടയ്ക്കുള്ളിൽ കുടുങ്ങിയ മൂന്ന് പേരെ രക്ഷപ്പെടുത്തി. ഇവർക്ക് ഗുരുതരമായ പരുക്കുകളില്ലെന്ന് ഫയർഫോഴ്സ് അറിയിച്ചു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ അഞ്ചര മണിയോടെയായിരുന്നു തീപിടുത്തം ഉണ്ടായത്. മഹാലാഭമേള എന്ന പേരിൽ 200 രൂപയ്ക്ക് എല്ലാ സാധനങ്ങളും വിൽക്കുന്ന കടയ്ക്കാണ് തീപിടുത്തം ഉണ്ടായത്. മറ്റ് സ്ഥാപനങ്ങളിലേക്ക് തീ പടർന്നിട്ടില്ല. തീ പിടിച്ച വ്യാപാര സ്ഥാപനം പൂർണമായി കത്തി നശിച്ചു. വ്യാപാര […]
വർക്കല വ്യാപാര സ്ഥാപനത്തിൽ പട്ടാപ്പകൽ പണം തട്ടിയെടുത്തതായി പരാതി
വർക്കല നഗര മധ്യത്തിൽ പ്രവർത്തിക്കുന്ന ജ്യൂസ് പാർലറിൽ നിന്നും കടയുടമയുടെ സുഹൃത്ത് എന്ന വ്യാജേന മാന്യമായി വസ്ത്രം ധരിച്ചെത്തിയ ആളാണ് ജീവനക്കാരിയിൽ നിന്നും പണം തട്ടിയെടുത്തത്. വർക്കല ഇലകമൺ സ്വദേശിയായ ബിജോയ് രാജേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ജ്യൂസ് പാർലറിൽ നിന്നുമാണ് ഇന്നലെവൈകുന്നേരം 5.30 ഓടുകൂടി പണം തട്ടിയെടുത്തത് കടയുടമയുടെ സുഹൃത്താണെന്ന് തോന്നിക്കും വിധം ഉടമയുമായി സാമ്പത്തിക ഇടപാടുകളെ കുറിച്ച് ഫോണിൽ സംസാരിക്കുന്ന രീതിയിൽ ജീവനക്കാരിയെ തെറ്റിദ്ധരിപ്പിക്കുകയും, തുടർന്ന് 7000 രൂപ ആവശ്യപ്പെടുകയായിരുന്നു അത്രയും തുക ക്യാഷ് കൗണ്ടറിൽ ഇല്ലെന്നും, […]

