തിരുവനന്തപുരത്തെ ആർമി ഏരിയാ അക്കൗണ്ട്സ് ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന ലൈഫ് സർട്ടിഫിക്കറ്റ് കാമ്പെയ്ന് മികച്ച പ്രതികരണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലെ സ്പർഷ് സർവീസ് സെന്ററുകൾ മുഖേനയാണ് പ്രതിരോധ പെൻഷൻകാർക്കായി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് കാമ്പെയ്ൻ 4.0 സംഘടിപ്പിക്കുന്നത്. എട്ട് ജില്ലകളിലെ സ്പർഷ് സർവീസ് സെന്ററുകളിലൂടെ ഇതുവരെ 1,163 പെൻഷൻകാർക്ക് പ്രയോജനം ലഭിച്ചു. ലൈഫ് സർട്ടിഫിക്ക റ്റുകളുടെ സമയ ബന്ധിതവും തടസ്സ രഹിതവുമായ സമർപ്പിക്കൽ ഉറപ്പാക്കുക എന്ന […]
സാമൂഹിക പ്രതിബദ്ധതയുടെ മികച്ച മാതൃകകൾ സൃഷ്ടിക്കുന്ന സേനയാണ് കേരള പോലീസ്: മുഖ്യമന്ത്രി
ഔദ്യോഗിക കൃത്യനിർവഹണത്തോടൊപ്പം സമയം കണ്ടെത്തി പഠനം നിലച്ചു പോയ വിദ്യാർഥികൾക്ക് ഹോപ് പദ്ധതിയിലൂടെ സഹായം നൽകിയ കേരള പോലീസ് പ്രവർത്തനം മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന പോലീസിന്റെ പ്രധാനപ്പെട്ട സോഷ്യൽ പോലീസിംഗ് പദ്ധതികളായ ഹോപ്പ് (ഹെൽപ്പിംഗ് അതേർസ് പ്രൊമോട്ട് എഡ്യുക്കേഷൻ), എസ്.പി.സി. (സ്റ്റുഡന്റ് പോലീസ് കേഡറ്റ്) എന്നിവയുടെ പൂർവ്വവിദ്യാർത്ഥി സംഗമം തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഹോപ്, എസ് പി സി എന്നീ പദ്ധതികൾ സംസ്ഥാന സർക്കാരിന്റെ […]
