കൊച്ചി: കേരളത്തിൽ ലോകോത്തര നിലവാരത്തിൽ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ നിലവിലുള്ള കളിസ്ഥലത്താണ് കേരള ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം വരുന്നത്. ഇതിനുള്ള നടപടകൾക്ക് തുടക്കമായി. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിന് സമീപമാണെന്നുള്ളതും ആവശ്യത്തിന് ഭൂമി ലഭ്യമാണെന്നതുമാണ് പ്രത്യേകത. ഓഗസ്റ്റ് 4 ന് സിൻഡിക്കേറ്റ് ഹാളിൽ നടന്ന ഉന്നതതല യോഗത്തിലാണ് ഈ പദ്ധതി ചർച്ച ചെയ്തത്. കായികമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ക്രിക്കറ്റിലെ മികവ് പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു പ്രധാന ചുവടുവയ്പ്പാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. ധാരണാത്രവുമായി ബന്ധപ്പെട്ട […]
വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് സന്തോഷവർത്ത :വന്ദേഭാരത്തിനു സ്റ്റോപ്പുള്ള എല്ലാ സ്റ്റേഷനുകളിലും കറന്റ് ബുക്കിങ് സൗകര്യം
ചെന്നൈ: വന്ദേഭാരത് ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർക്ക് സന്തോഷ വാർത്ത. ഇനിമുതൽ വന്ദേഭാരതിന് സ്റ്റോപ്പുള്ള എല്ലാ സ്റ്റേഷനുകളിലും കറൻ്റ് ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തിയതായി ദക്ഷിണ റെയിൽവെ അറിയിച്ചു. ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിന് 15 മിനിറ്റ് മുമ്പ് വരെ കറൻ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും.സൌത്ത് സോണിൽ സർവീസ് നടത്തുന്ന എട്ട് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളിൽ വ്യാഴാഴ്ച മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വന്നതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ഇതോടെ എട്ട് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ടിക്കറ്റുകൾ, യാത്ര […]