കൊല്ലം: ഷാര്‍ജ അല്‍ നഹ്ദയില്‍ മലയാളി യുവതിയെയും ഒന്നര വയസ്സുള്ള മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയനെയും (29) മകളെയുമാണ് കഴിഞ്ഞ ചൊവ്വാഴ്ച്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. വിപഞ്ചിക നോട്ട്ബുക്കിലെ ആറ് പേജുകളിലായി എഴുതിയ ആത്മഹത്യ കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിപഞ്ചിക തന്‍റെ കൈപ്പടയില്‍ എഴുതിയതെന്ന രീതിയില്‍ പ്രചരിക്കുന്ന കുറിപ്പ് വിപഞ്ചികയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ആദ്യം പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ഈ കത്ത് ഫേസ്ബുക്ക് […]
അച്ഛാ നമ്മള്‍ ജയിച്ചൂട്ടോ’, ഷൗക്കത്തിൻ്റെ വിജയത്തില്‍ വി.വി.പ്രകാശിൻ്റെ മകളുടെ വൈകാരിക കുറിപ്പ്
കോഴിക്കോട്: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചതിന് പിന്നാലെ വൈകാരിക ഫെയ്‌സ്ബുക്ക് പോസ്റ്റുമായി മലപ്പുറം മുന്‍ഡിസിസി പ്രസിഡൻ്റ് വി.വി. പ്രകാശിൻ്റെ മകള്‍ നന്ദന പ്രകാശ്. ‘അച്ഛാ നമ്മള്‍ ജയിച്ചൂട്ടോ’, എന്ന വാക്കുകളാണ് നന്ദന ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ‘അന്നും ഇന്നും എന്നും പാര്‍ട്ടിക്കൊപ്പം’, എന്നും നന്ദന, വി.വി. പ്രകാശിൻ്റെ ഫോട്ടോയ്ക്കുതാഴെ നില്‍ക്കുന്ന ചിത്രത്തിനൊപ്പം കുറിച്ചു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പലതവണ നന്ദന പ്രകാശിൻ്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ചര്‍ച്ചയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ പരിഗണിക്കുന്നുവെന്ന […]
ഷൈൻ ടോം ചാക്കോ സഞ്ചരിച്ച കാർ അപകടത്തിൽ : പിതാവ് ചാക്കോ മരിച്ചു
വാഹനാപകടത്തിൽ ഷൈൻ ടോം ചക്കോയുടെ പിതാവ് മരിച്ചു. ഷൈനിന്റെ വലതുകൈക്ക് പരുക്കുണ്ട്.അമ്മയ്ക്കും സഹോദരനും അസിസ്റ്റാന്റിനും നിസാരപരുക്ക്.പുലർച്ചെ സെലത്തു വെച്ചാണ് അപകടം ഉണ്ടായത്.ഷൈനിന്റെ ചികിത്സക്കായ് എറണാകുളത്തു നിന്നും ബെഗളുരുവിലേക്കുള്ള യാത്ര മദ്ധ്യേആണ് അപകടം.