ലേബർ കോഡുകൾ അടക്കമുള്ള കേന്ദ്രസർക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും മേഖലാ ഫെഡറേഷനുകളുടെയും അസോസിയേഷനുകളുടെയും നേതൃത്വത്തിൽ ഫെബ്രുവരി 12ന് അഖിലേന്ത്യാ പൊതു പണിമുടക്ക് നടത്തും. ജനുവരി ഒമ്പതിന് ദില്ലിയിൽ ദേശീയ തൊഴിലാളി കൺവെൻഷനിൽ പണിമുടക്ക് പ്രഖ്യാപനമുണ്ടാകും. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള ബിജെപി സർക്കാരിന്റെ നീക്കങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നതാണ് പണിമുടക്കിലെ പ്രധാന ആവശ്യങ്ങളിൽ ഒന്ന്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ കുത്തകകളെ സഹായിക്കുന്നതിനായി കേന്ദ്രം കൊണ്ടുവരുന്ന വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബിൽ 2025 […]
