ഇടുക്കി നെടുങ്കണ്ടത്ത് വൻമരം ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. നെടുങ്കണ്ടം ആശാരികണ്ടം റോഡിലാണ് പുലർച്ചെ മരം വീണത്. നെടുങ്കണ്ടം ഫയർഫോഴ്‌സ് സ്ഥലത്തെത്തി മരം മുറിച്ചു മാറ്റുന്ന നടപടികൾ ആരംഭിച്ചു കുമളി മൂന്നാർ സംസ്ഥാന പാതയിൽ നെടുങ്കണ്ടത്തിനും ശാന്തൻപാറക്കും ഇടയിൽ നിരവധി ഇടങ്ങളിൽ മരം വീണും മണ്ണിടിഞ്ഞു വീണും ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്. മേഖലയിൽ മഴ തുടരുകയാണ്.
കടലിൽ കാർഗോ വീണതോടെ തീരാദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
അറബിക്കടലിൽ അപകടത്തിൽപ്പെട്ടത് വിഴിഞ്ഞം തുറമുഖത്ത് നിന്ന് പോയ കപ്പൽ. കടലിൽ വെച്ച് കപ്പൽ പകുതിയോളം ചരിഞ്ഞാണ് അപകടം സംഭവിച്ചത്. കടലിൽ കാർഗോ വീണതോടെ തീരാദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കൊച്ചിയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ പകുതി ചരിഞ്ഞത്. MSC Elsa 3 കപ്പലാണ് അറബിക്കടലിൽ വെച്ച് 28 ഡിഗ്രി ചരിഞ്ഞത്. 24 ജീവനക്കാരിൽ 9 പേർ രക്ഷാ ചങ്ങാടങ്ങളിൽ പുറത്തുകടന്നു. 15 പേർക്കായി രക്ഷാപ്രവർത്തനം തുടരുന്നു. കപ്പൽ പൂർണ്ണമായും ചരിഞ്ഞാൽ അപകടസ്ഥിതിയിലാകുമെന്ന് നേവി […]