കൊല്ലം: ഡ്രൈവറുമായി ‘അവിഹിതബന്ധ’മുണ്ടെന്ന പരാതിയിൽ വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്ത കെ.എസ്.ആർ.ടി.സി നടപടി വിവാദമാകുന്നു. അവിഹിതബന്ധ ആരോപണം വിവരിച്ചെഴുതിയ സസ്പെൻഷൻ ഉത്തരവ് കണ്ടക്ടറെ അപമാനിക്കുന്നതെന്നാണ് ജീവനക്കാരുടെ ആക്ഷേപം. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറും കണ്ടക്ടറും തമ്മിലുളള സംസാരത്തിന്‍റെ ദൃശ്യങ്ങളുൾപ്പെടെ തെളിവായെടുത്താണ് കെ.എസ്.ആർ.ടി.സി അസാധാരണ നടപടിയെടുത്തത്. ഡ്രൈവറുടെ ഭാര്യ, വനിതാ കണ്ടക്ടറും ഭർത്താവും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഗതാഗത മന്ത്രിക്ക് പരാതി നൽകിയിരുന്നു. തെളിവായി ഭർത്താവിന്‍റെ വാട്സാപ്പ് ചാറ്റുകളും ചില ദൃശ്യങ്ങളും നൽകി. കഴിഞ്ഞ ജനുവരിയിൽ ഇരുവരും ഡ്യൂട്ടിയിലുണ്ടായിരുന്ന […]
ഇന്ത്യൻ വ്യോമസേനയുടെ വനിതാ പൈലറ്റ് പാകിസ്താൻ്റെ പിടിയിലായെന്ന പ്രചരണം കള്ളമെന്ന് പിഐബി
ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ പൈലറ്റ് പാകിസ്താന്റെ പിടിയിലായെന്ന പ്രചരണം തീര്‍ത്തും വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ(പിഐബി)യുടെ സ്ഥിരീകരണം. ഇന്ത്യന്‍ വ്യോമസേന പൈലറ്റായ ശിവാനി സിങ് പാകിസ്താന്റെ പിടിയിലായെന്നാണ് ചില പാക് അനുകൂല അക്കൗണ്ടുകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നത്. ഇന്ത്യയ്‌ക്കെതിരേ പാകിസ്താന്‍ അനുകൂല അക്കൗണ്ടുകള്‍ നടത്തിയ ഒട്ടേറെ വ്യാജപ്രചരണങ്ങളാണ് പിഐബി തെളിവുകള്‍ സഹിതം പൊളിച്ചടുക്കിയത്. ഇന്ത്യന്‍ സൈനികര്‍ കരഞ്ഞുകൊണ്ട് സൈനികപോസ്റ്റുകള്‍ ഉപേക്ഷിച്ചുപോകുന്നുവെന്ന് പറഞ്ഞ് ചില വീഡിയോ പാക് അനുകൂല അക്കൗണ്ടുകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍, എന്ന് ഇത് ഏപ്രില്‍ 27-ന് […]