കൊച്ചി: സമുദ്ര വിഭവങ്ങളുടെ രുചിക്കൂട്ടുമായി ലുലു ഹൈപ്പർമാർക്കറ്റിൽ സീ ഫുഡ് ഫെസ്റ്റിന് തുടക്കമായി. നൂറിലധികം സമുദ്രോത്പന്നങ്ങൾക്കൊപ്പം 41- ലധികം സമുദ്രവിഭവങ്ങളും മേളയുടെ ആകർഷണമാണ്. ഫെസ്റ്റിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ് നിർവഹിച്ചു. കേരളത്തിന്റെ മത്സ്യസമ്പത്തിന്റെ തനിമ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ലുലു എടുത്ത ഉദ്യമത്തിന് മുഹമ്മദ് ഹനീഷ് ഐ.എ.എസ് ആശംസ അറിയിച്ചു. പരമ്പരാഗത മത്സ്യ വിഭവങ്ങൾ ഏറ്റവും ശുചിത്വത്തോടെയാണ് ലുലുവിൽ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സീഫുഡ് സ്റ്റാളുകൾ സന്ദർശിച്ച അദ്ദേഹം ലുലുവിന്റെ […]
സംസ്ഥാനത്തെ പിവിആര്‍ ഐനോക്സ് തീയേറ്ററുകളിൽ ലൈവ് സ്റ്റാന്‍ഡ് അപ്പ് കോമഡി ഫെസ്റ്റ്
കൊച്ചി: ബദല്‍ ഉള്ളടക്ക സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി പിവിആര്‍ ഐനോക്‌സ് സംസ്ഥാനത്ത് കോമഡി ഷോകൾ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി പിവിആര്‍ ലുലുവില്‍ സ്‌ട്രൈറ്റ് ഔട്ടാ കൊച്ചി എന്ന പേരിലുള്ള ആദ്യത്തെ ലൈവ് സ്റ്റാന്‍ഡ് അപ്പ് കോമഡി ഷോ അവതരിപ്പിച്ചു. മലയാളികളായ വിഷ്ണു പൈ, അക്ഷയ് ജോയല്‍, ജോമി ജോസി, ജെഫ്രി ഷോക്കി എന്നിവര്‍ സ്റ്റാന്‍ഡ് അപ്പ് കോമഡി അവതരിപ്പിച്ചു. കോമഡി ലോഞ്ചുമായി ചേർന്നാണ് പരിപാടി അവതരിപ്പിക്കുന്നത്. ഈ മാസം 21നു തൃശൂർ ശോഭ സിറ്റി മാളിലെ ഐനോക്സിൽ […]

