തിരുവനന്തപുരം : കേരളത്തിന്റെ സ്വന്തം ധനകാര്യ സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് (കെ.എസ്.എഫ്.ഇ) 2025-26 സാമ്പത്തിക വർഷത്തെ ഗ്യാരണ്ടി കമ്മീഷന്റെ രണ്ടാം ഗഡു സർക്കാരിന് കൈമാറി. എൺപത്തിഒന്ന് കോടി മുപ്പത്തിയൊമ്പത് ലക്ഷം രൂപ ആണ് കെ.എസ്.എഫ്.ഇ സർക്കാരിന് കൈമാറിയത്. ഒക്‌ടോബർ 10 വെള്ളിയാഴ്ച നടന്ന ചടങ്ങിൽ, ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാലിന് കെ.എസ്.എഫ്.ഇയുടെ ചെയർമാൻ കെ. വരദരാജനും മാനേജിങ് ഡയറക്ടർ ഡോ. എസ്.കെ. സനിലും ചേർന്നാണ് പ്രസ്തുത തുകയ്ക്കുള്ള ചെക്ക് കൈമാറിയത്. പൊതുമേഖലാ […]