തിരുപ്പൂരിൽ വൻ തീപിടുത്തം. 42 വീടുകൾ കത്തി നശിച്ചു. എംജിആർ നഗറിലെ പുളിയാംതോട്ടത്താണ് അപകടം ഉണ്ടായത്. തീപിടുത്തത്തിൽ ആളപായം ഇല്ല. അതിഥിതൊഴിലാളികൾ താമസിക്കുന്ന വീടുകൾക്കാണ് തീപിടുത്തമുണ്ടായത്. ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചാണ് ആദ്യം തീപിടിച്ചത്. തുടർന്ന് അടുത്തുള്ള 9 വീടുകളിലെ സിലണ്ടറുകളും പൊട്ടിത്തെറിച്ചു. ദിവസ വേതന തൊഴിലാളികളും അവരുടെ കുടുംബങ്ങളും വാടകയ്ക്ക് താമസിച്ചിരുന്ന വീടുകൾക്കാണ് തീപിടുത്തം ഉണ്ടായത്. ബുധനാഴ്ച ഉച്ചയ്ക്ക് 2:45 ഓടെയാണ് സംഭവം. ഒരു വീട്ടിലെ പാചക വാതക സിലിണ്ടർ നിമിഷങ്ങൾക്കുള്ളിൽ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. തുടർന്ന് […]
തിരുവല്ല പുളിക്കീഴ് ബീവറേജസ് സംഭരണശാലയിൽ തീപിടിത്തം
തിരുവല്ല പുളിക്കീഴ് ബീവറേജസ് സംഭരണശാലയിൽ തീപിടിത്തം :75,000 കേസ് മദ്യം കത്തിനശിച്ചുപത്തനംതിട്ട തിരുവല്ല പുളിക്കീഴ് ബെവ്കോ മദ്യസംഭരണ ശാലയിലെ തീപിടിത്തത്തിൽ 10 കോടിയുടെ നഷ്ടം. സർക്കാരിന്റെ ജവാൻ മദ്യം ഉൾപ്പെടെ 75,000 കെയ്സ് മദ്യമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം. 15 വെബ്കോ ഔട്ട്ലെറ്റുകളിലേക്കുള്ള മദ്യമാണ് പുളിക്കീഴ് ബെവ്കോ ഗോഡൗണിൽ സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്നാണ് എക്സൈസ് വിശദമാക്കുന്നത്. തൊട്ടടുത്ത ജവാൻ മദ്യ നിർമാണശാലയിലേക്ക് തീ പടരാതെ നിയന്ത്രിക്കാൻ കഴിഞ്ഞതിനാലാണ് വൻ ദുരന്തം […]