അണ്ടർ 19 ആൺകുട്ടികളുടെ ദേശീയ സ്കൂൾ ഫുട്ബോൾ കിരീടം ചൂടിയ കേരള ടീമിന് വസതിയിൽ സ്വീകരണം ഒരുക്കി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.തുടർച്ചയായി ആറു മത്സരങ്ങളും വിജയിച്ച് ഫൈനലിൽ മണിപ്പൂരിനെ പരാജയപ്പെടുത്തിയാണ് കേരളം കിരീടം സ്വന്തമാക്കിയത്. മന്ത്രിയുടെ ക്ഷണം സ്വീകരിച്ച് വീട്ടിലെത്തിയ കേരളാ ടീമിന് മന്ത്രി സ്വവസതിയിൽ പ്രഭാതഭക്ഷണം ഒരുക്കി. മന്ത്രിക്കൊപ്പം ഭക്ഷണം കഴിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്ത ടീം അംഗങ്ങൾക്ക് അദ്ദേഹം ആശംസകൾ നേരുന്നു. മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് വിമാനത്തിലായിരുന്നു ടീമിൻ്റെ കേരളത്തിലേക്കുള്ള […]
അര്‍ജന്റീന ഫുട്‌ബോള്‍ ടീമും ക്യാപ്റ്റന്‍ ലയണല്‍ മെസി കേരളത്തിലേയ്ക്ക് വരാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്കെന്ന് കായിക മന്ത്രി അബ്ദുറഹിമാൻ
തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീമും ക്യാപ്റ്റന്‍ ലയണല്‍ മെസി കേരളത്തിലേയ്ക്ക് വരാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്കെന്ന് കായിക മന്ത്രി അബ്ദുറഹിമാന്‍. മെസിയെ കൊണ്ടുവരുന്നത് സര്‍ക്കാരല്ല, സ്‌പോണ്‍സറാണെന്നും മന്ത്രി പറഞ്ഞു. മെസിയെ കൊണ്ടുവരുമെന്ന് സ്പോണ്‍സര്‍ഷിപ്പ് ഏറ്റ റിപ്പോര്‍ട്ടര്‍ ടിവിയുടെ എംഡി പറഞ്ഞിരുന്നതായും പുറത്തുവരുന്ന വാര്‍ത്തകളെക്കുറിച്ച് തനിക്ക് കൂടുതലായി അറിയില്ലെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ കയ്യില്‍ ഇത്രയധികം പണമില്ല. സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്‍മാറിയോയെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. കരാറുണ്ടാക്കിയത് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുമായിട്ടാണെന്നും മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞു. ഒക്ടോബറില്‍ മെസി കേരളത്തില്‍ […]