എംഎസ്‍സി എൽസ 3 കപ്പലിലെ ഇന്ധനം പൂർണ്ണമായി നീക്കം ചെയ്തു; കപ്പൽ പുറത്തെടുക്കാൻ ശ്രമംകൊച്ചി: കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‍സി എൽസ 3 കപ്പലിലെ ഇന്ധനം പൂർണ്ണമായി നീക്കം ചെയ്തെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് ശ്യാം ജഗന്നാഥൻ അറിയിച്ചു. ഹോട്ട് ടാപ്പിങ്ങിലൂടെയാണ് കപ്പലിനുള്ളിലെ ഇന്ധനം പൂർണമായും നീക്കം ചെയ്തത്. മുങ്ങിയ കപ്പൽ പുറത്തെടുക്കാനുള്ള തീവ്രശ്രമം തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് ചിലവേറിയ നടപടിയാണ്. കപ്പൽ കമ്പനിക്ക് തന്നെയാണ് ഇത് നീക്കാനുള്ള ഉത്തരവാദിത്വം. കപ്പൽ മുങ്ങിയത് കപ്പൽ […]
അഹമ്മദാബാദ് വിമാനാപകടം: ഫ്യുവൽ സ്വിച്ചുകൾ ഓഫ് ചെയ്തത് ക്യാപ്റ്റനോ? സംശയമുയർത്തി അമേരിക്കൻ മാധ്യമങ്ങൾ
അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ എയർ ഇന്ത്യ ഡ്രീംലൈനർ വിമാനം എങ്ങനെ തകര്‍ന്നുവീണുവെന്നതിൽ അന്വേഷണം നടക്കുന്നതിനിടെ സീനിയര്‍ പൈലറ്റിനെ സംശയനിഴലിലാക്കി അമേരിക്കൻ മാധ്യമമായ വാൾസ്ട്രീറ്റ് ജേര്‍ണലിൽ റിപ്പോര്‍ട്ട്. വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ (ഫ്യുവൽ സ്വിച്ചുകൾ) ഓഫ് ചെയ്തത് സീനിയർ പൈലറ്റായ ക്യാപ്റ്റൻ സുമിത് സബർവാൾ ആണെന്ന് സംശയിക്കുന്നതായാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജൻസിയായ റോയിറ്റേഴ്സിനെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അമേരിക്കൻ മാധ്യമങ്ങളിലെ റിപ്പോർട്ടുകളോട് […]