തിരുവനന്തപുരം : കേന്ദ്ര ഫണ്ട് വക മാറ്റിയും, പാഴാക്കിയും കേരളത്തിലെ സർക്കാർ ആശുപത്രികളെ പിണറായി വിജയൻ സർക്കാർ അസ്ഥി കൂടമാക്കി മാറ്റിയെന്നും സ്വകാര്യ ആശുപത്രി ലോബിക്ക് വേണ്ടിയാണ് സർക്കാർ ആശുപത്രികളെ തകർക്കുന്നതെന്നും ബി ജെ പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാർ ആശുപത്രികളിലെ ശസ്ത്രക്രിയാ ഉപകരണ ക്ഷാമത്തിൽ പ്രതിഷേധിച്ച് ബി ജെ പി ഉള്ളൂർ മണ്ഡലം കമ്മറ്റി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ. കേരളം […]
ആശമാര്‍ക്ക് മൂന്ന് മാസത്തെ ഓണറേറിയം കൃത്യമായി നൽകുന്നതിനുള്ള ഫണ്ട് എന്‍എച്ച്എമ്മിന് അനുവദിച്ചു
ആശമാര്‍ക്ക് മൂന്ന് മാസത്തെ ഓണറേറിയം കൃത്യമായി ലഭിക്കും. മൂന്ന് മാസം ഓണറേറിയം നല്‍കാനുള്ള തുക എന്‍എച്ച്എമ്മിന് അനുവദിച്ചു. ജൂണ്‍ മുതല്‍ ആഗസ്റ്റ് മാസം വരെ വിതരണം ചെയേണ്ട തുകയാണ് അനുവദിച്ചത്. 7000 രൂപ വീതം നല്‍കാന്‍ 54 കോടി രൂപയാണ് അനുവദിച്ചത്. 7000 രൂപ മാനദണ്ഡങ്ങളില്ലാതെ എല്ലാമാസവും നല്‍കാമെന്ന് നേരത്തെ തന്നെ ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ മാസം മുതല്‍ സെപ്റ്റംബര്‍ മാസം വരെയുള്ള ഓണറേറിയം നല്‍കാനുള്ള തുക മുന്‍കൂറായി അനുവദിക്കണമെന്ന ആവശ്യം നാഷണല്‍ […]