തിരുവനന്തപുരം: താരസംഘടന അമ്മയുടെ പ്രഥമ സെക്രട്ടറിയും ഗാന്ധിഭവന്‍ കുടുംബാംഗവുമായിരുന്ന അന്തരിച്ച ചലച്ചിത്രതാരം ടി.പി. മാധവന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ചലച്ചിത്രലോകത്തെ സമഗ്രസംഭാവനകള്‍ക്കായി ഗാന്ധിഭവന്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഗാന്ധിഭവന്‍-ടി.പി. മാധവന്‍ നാഷണല്‍ അവാര്‍ഡ് ഇന്ന് (04.01.2026) പ്രശസ്ത നടന്‍ ജഗതി ശ്രീകുമാറിന് സമ്മാനിച്ചു. 25000/- രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് ഗാന്ധിഭവന്‍ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ പുനലൂര്‍ സോമരാജന്‍ ജഗതി ശ്രീകുമാറിന്റെ തിരുവനന്തപുരത്തെ വസതിയിലെത്തി സമ്മാനിച്ചു. ജഗതി ശ്രീകുമാറിന്റെ 75-ാം ജന്മദിനം കേക്ക് മുറിച്ച് കുടുംബാംഗങ്ങളോടൊപ്പം ആഘോഷിക്കുകയും ചെയ്തു. ഗാന്ധിഭവന്‍ […]
