തിരുവനന്തപുരം: കേരളത്തിന്റെ അന്താരാഷ്ട്ര തിരയുത്സവത്തിന് അനന്തപുരിയിൽ പ്രൗഢഗംഭീര തുടക്കം. 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടനം തിരുവനന്തപുരം നിശാഗന്ധിയിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഔദ്യോഗികമായി നിർവഹിച്ചു. 30 വയസ് തികയുന്ന മേളയുടെ ഉദ്ഘാടന വേദിയിൽ 30 ദീപങ്ങൾ തെളിയിച്ചു.കേരളത്തിൻ്റെ കലാ സാംസ്കാരിക രംഗത്തെ ഏറ്റവും മികച്ചതാക്കാൻ ചലച്ചിത്രമേളയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി ചൂണ്ടിക്കാട്ടി. നടിയെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ സംസ്ഥാനവും സർക്കാരും ശക്തമായി അതിജീവിതയ്ക്കൊപ്പമാണെന്ന് സാംസ്കാരിക മന്ത്രി അസന്നിഗ്ദ്ധമായി വ്യക്തമാക്കി. കേരള ചലച്ചിത്ര […]
