ക്ഷേമപെന്ഷന് ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ കേരളത്തിലെ ജനങ്ങള്‍ക്ക് ലഭിച്ചത് ബമ്പര്‍ സമ്മാനമാണെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്. കുറ്റ്യാടി ഗ്രാമപഞ്ചായത്തില്‍ വിവിധ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നിരവധി ജനക്ഷേമ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സമ്പൂര്‍ണ ഭവന പഞ്ചായത്ത് പ്രഖ്യാപനം, വയോജന നയരേഖ പ്രഖ്യാപനം, പുതുക്കിയ ജൈവവൈവിധ്യ രജിസ്റ്റര്‍ പ്രകാശനം, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ആദരം എന്നിവയാണ് ചടങ്ങില്‍ നടന്നത്. ദേശീയ അത്ലറ്റിക് മീറ്റില്‍ സ്വര്‍ണ മെഡല്‍ നേടിയ സി […]

